CMDRF

ഒ​ളി​മ്പി​ക്സി​ൽ ഇന്ത്യൻ പതാകയേന്താൻ പി.​വി സിന്ധുവും, ശ​ര​ത് ക​മ​ലും

ഒ​ളി​മ്പി​ക്സി​ൽ ഇന്ത്യൻ പതാകയേന്താൻ പി.​വി സിന്ധുവും, ശ​ര​ത് ക​മ​ലും
ഒ​ളി​മ്പി​ക്സി​ൽ ഇന്ത്യൻ പതാകയേന്താൻ പി.​വി സിന്ധുവും, ശ​ര​ത് ക​മ​ലും

ഡ​ൽ​ഹി: പാ​രി​സ് ഒ​ളി​മ്പി​ക്സി​ൽ ബാ​ഡ്മി​ന്റ​ൺ താ​രം പി.​വി സി​ന്ധു​വും ടേ​ബ്ൾ ടെ​ന്നി​സ് താ​രം ശ​ര​ത് ക​മ​ലും ഇ​ന്ത്യ​ൻ പ​താ​ക​യേ​ന്തും.

സം​ഘ​ത്ത​ല​വ​നാ​യി ല​ണ്ട​ൻ ഒ​ളി​മ്പി​ക്സി​ലെ വെ​ങ്ക​ല മെ​ഡ​ൽ ജേ​താ​വ് ഗ​ഗ​ൻ നാ​രം​ഗി​നെ​യും ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ നി​യോ​ഗി​ച്ചു. നേ​ര​ത്തേ നി​യോ​ഗി​ച്ച മേ​രി​കോം രാ​ജി​വെ​ച്ച​തി​നാ​ലാ​ണ് ഉ​പ​ത​ല​വ​നാ​യി​രു​ന്ന നാ​രം​ഗി​ന് പു​തി​യ ചു​മ​ത​ല ന​ൽ​കി​യ​ത്.

ഒളിമ്പിക്സിനുള്ള 28 അംഗ ഇന്ത്യൻ അത്‍ലറ്റിക്സ് സംഘത്തെ ജാവലിൻ ത്രോ സൂപ്പർ താരം നീരജ് ചോപ്രയാണ് നയിക്കുന്നത്. 17 പുരുഷ താരങ്ങളും 11 വനിതകളും അടങ്ങു​ന്നതാണ് ഇന്ത്യയുടെ അത്‍ലറ്റിക്സ് ടീം.

ഒളിമ്പിക്സിന് യോഗ്യത നേടിയിട്ടും പരിക്കേറ്റ് പുറത്തായ ലോങ് ജമ്പ് താരം എം. ശ്രീശങ്കറിന് പകരം ജെസ്വിൻ ആൽഡ്രിന് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ അംഗബലം 29 ആകും.

Top