പേപ്പർ കപ്പുകളിൽ പെയിന്റിംഗ് മത്സരമൊരുക്കി ഖത്തർ

മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ നവംബർ 5നു മുമ്പായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്

പേപ്പർ കപ്പുകളിൽ പെയിന്റിംഗ് മത്സരമൊരുക്കി ഖത്തർ
പേപ്പർ കപ്പുകളിൽ പെയിന്റിംഗ് മത്സരമൊരുക്കി ഖത്തർ

ഖത്തർ: ഖത്തറിലെ പ്രവാസി കുട്ടികൾക്കായി ” കപ്പ്” പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു .പേപ്പർ കപ്പുകളിൽ സ്കെച്ച്പെൻ ഉപയോഗിച്ചാണ് പെയിന്റിംഗ് ചെയ്യേണ്ടത്. കോൺഫെഡറേഷൻ ഓഫ് അലൂമിനി അസോസിയേഷൻസ് ഓഫ് കേരള ഖത്തർ നവംബർ 15 വെള്ളിയാഴ്ച രാവിലെ 8 മണിമുതൽ റയാനിലെ അൽറയാൻ പ്രൈവറ്റ് സ്കൂളിൽ വെച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. രണ്ട് കാറ്റഗറികളിലായാണ് മത്സരങ്ങൾ നടക്കുക.

ജൂനിയർ വിഭാഗത്തിൽ അഞ്ചു വയസ്സിനും എട്ടു വയസ്സിനും ഇടയിലും ഇന്റർമീഡിയറ്റ് വിഭാഗത്തിൻ എട്ടു വയസ്സിനും 13 വയസ്സിനും ഇടയിലുമാണ് മത്സരം. ജൂനിയർ വിഭാഗത്തിൽ മത്സരിക്കുന്നവർ 2016 നവംബർ 5നും 2019 നവംബർ 5നുമിടയിൽ ജനിച്ചവരായിരിക്കണം. ഇന്റർമീഡിയറ്റ് വിഭാഗത്തിൽ മത്സരിക്കുന്നവർ 2011 നവംബർ 5 നും 2016 നവംബർ 4നുമിടയിൽ ജനിച്ചവരായിരിക്കണം.

Also Read : ഇസ്രയേൽ ആക്രമണം; രണ്ട് സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ

വിജയികൾക്ക് ട്രോഫിയും സർട്ടിക്കറ്റുകളും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 77199690, 55658574, 70331167, 55928007, 55093773 എന്നീ നമ്പറുകളിലോ www.facebook.com/caakqatar എന്ന ഫേസ്ബുക്ക് പേജിലോ ബന്ധപ്പെടാവുന്നതാണ്. മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ നവംബർ 5നു മുമ്പായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ

Top