ദോഹ: ഇറാൻ പ്രസിഡന്റ് ഡോ. മസ്ഊദ് പെസഷ്കിയാൻ, യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽ ഥാനി. യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയത് അബൂദബിയിലെത്തിയായിരുന്നു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Also Read : ഖത്തറിൽ ക്ലാസിക് കാറുകളുടെ പ്രദർശന മേളം
ഇരു രാജ്യത്തെയും നേതാക്കൾ ഗാസയിലെയും ലബനനിലെയും യുദ്ധം ചർച്ച ചെയ്തതോടൊപ്പം പ്രാദേശിക സുരക്ഷയും സുസ്ഥിരതയും സംരക്ഷിക്കുന്നതിനായി സംഘർഷം വ്യാപിക്കുന്നത് തടയുന്നത് സംബന്ധിച്ചും, വെടിനിർത്തൽ സാധ്യമാക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി. തുടർന്നായിരുന്നു ഖത്തർ പ്രധാനമന്ത്രി തെഹ്റാനിലെ ഇറാൻ പ്രസിഡന്റിനെ സന്ദർശിച്ചത്. നിലവിൽ ഇരു രാജ്യങ്ങളും തമ്മിലെ വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ചും ഗാസയിലെയും ലബനനിലെയും ഇസ്രായേൽ ആക്രമണവും മേഖലയിലെ സംഘർഷ സാഹചര്യങ്ങളും ചർച്ച ചെയ്തു.