‘ഇരുകൂട്ടര്‍ക്കും ആത്മാര്‍ഥതയില്ല’; ഇസ്രയേല്‍ ഹമാസ് ചര്‍ച്ചയുടെ മധ്യസ്ഥതയില്‍ നിന്ന് പിന്മാറി ഖത്തര്‍

ദോഹയിലുള്ള ഹമാസിന്റെ ഓഫിസ് ഇനി പ്രവര്‍ത്തിക്കില്ലെന്നും ഹമാസിനെ ഖത്തര്‍ അറിയിച്ചിട്ടുണ്ട്.

‘ഇരുകൂട്ടര്‍ക്കും ആത്മാര്‍ഥതയില്ല’; ഇസ്രയേല്‍ ഹമാസ് ചര്‍ച്ചയുടെ മധ്യസ്ഥതയില്‍ നിന്ന് പിന്മാറി ഖത്തര്‍
‘ഇരുകൂട്ടര്‍ക്കും ആത്മാര്‍ഥതയില്ല’; ഇസ്രയേല്‍ ഹമാസ് ചര്‍ച്ചയുടെ മധ്യസ്ഥതയില്‍ നിന്ന് പിന്മാറി ഖത്തര്‍

ദോഹ: ഇസ്രയേല്‍ – ഹമാസ് വെടിനിര്‍ത്തല്‍, ബന്ദിമോചന ചര്‍ച്ചയുടെ മധ്യസ്ഥതയില്‍ നിന്ന ഖത്തര്‍ പിന്മാറിയതായി റിപ്പോര്‍ട്ട്. ദോഹയിലുള്ള ഹമാസിന്റെ ഓഫിസ് ഇനി പ്രവര്‍ത്തിക്കില്ലെന്നും ഹമാസിനെ ഖത്തര്‍ അറിയിച്ചിട്ടുണ്ട്. ഇരുവിഭാഗങ്ങളും ആത്മാര്‍ഥമായല്ല ചര്‍ച്ചയില്‍ പങ്കെടുക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ണായക സ്ഥാനത്തുനിന്ന് ഖത്തറിന്റെ പിന്മാറ്റം. ഇതോടെ സമാധാന നീക്കം വീണ്ടും പ്രതിസന്ധിയിലായി.

ആത്മാര്‍ഥതയോടെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഇരുപക്ഷവും തയാറാകാത്തിടത്തോളം കാലം മധ്യസ്ഥ ചര്‍ച്ചക്ക് അര്‍ഥമില്ലെന്നും അതുകൊണ്ടുതന്നെ തുടരാനാവില്ലെന്നും ഖത്തര്‍ നയതന്ത്ര വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.

Also Read:  ഖത്തറിനെ സമ്മർദത്തിലാക്കി അമേരിക്ക; ഹമാസിനോട് രാജ്യം വിടാൻ അഭ്യർത്ഥന

ബന്ദിമോചനത്തിനും വെടിനിര്‍ത്തലിനുമായി യുഎസ്, ഈജിപ്ത് എന്നിവര്‍ക്കൊപ്പം ഖത്തറും മാസങ്ങളായി മധ്യസ്ഥ ചര്‍ച്ച നടത്തുകയാണ്. എന്നാല്‍, ഇതുവരെ ഫലപ്രദമായ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ കാലാവധി അവസാനിക്കാനിരിക്കെ, ഈ ആഴ്ചയിലെ യുഎസ് തിരഞ്ഞെടുപ്പിന് മുന്നോടിയായി, പുതിയ ഉപാധികള്‍ കണ്ടെത്താനായി യുഎസും ഖത്തറും കഴിഞ്ഞ മാസം ചര്‍ച്ചകള്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഈ നീക്കത്തിനും ഫലം കണ്ടില്ല.

Top