ദോഹ: ഖത്തർ സ്റ്റാർസ് കപ്പ് ഫുട്ബാളിൽ അൽ ദുഹൈൽ, അൽ അറബി, അൽ വക്റ ടീമുകൾക്ക് വിജയത്തുടക്കം. ഗ്രൂപ് ‘എ’യിലെ ആദ്യ മത്സരത്തിൽ അൽ ദുഹൈൽ ഖത്തർ എസ്.സിയെ 2-1ന് തോൽപിച്ചു. മുബാറക് ഹംസയും ഇബ്രാഹിം ഡിയാലുവുമാണ് അൽ ദുഹൈലിനായി വലകുലുക്കിയത്.
വെള്ളിയാഴ്ച നടന്ന മറ്റൊരു കളിയിൽ അൽ അറബി ഏകപക്ഷീയമായ ഒരു ഗോളിന് അൽ അഹ്ലിയെ തോൽപിച്ചു. ലൂയിസ് ജൂനിയറായിരുന്നു വിജയ ഗോൾ കുറിച്ചത്. ശനിയാഴ്ച നടന്ന അങ്കത്തിൽ അൽ വക്റ 5-1ന് അൽ ഖോർ എഫ്.സിയെ തരിപ്പണമാക്കി. ഉമർ അൽ അസദ് ഹാട്രിക് ഗോളുമായി ടീമിന്റെ വിജയത്തിൽ നിർണായക സാന്നിധ്യമായി മാറി.