CMDRF

ഇ​ന്ത്യ​ക്ക് 12 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വിൽക്കാനൊരുങ്ങി ഖത്തർ

ഇ​ന്ത്യ​ക്ക് 12 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വിൽക്കാനൊരുങ്ങി ഖത്തർ
ഇ​ന്ത്യ​ക്ക് 12 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വിൽക്കാനൊരുങ്ങി ഖത്തർ

ദോ​ഹ: ഇന്ത്യക്ക് യുദ്ധവിമാനങ്ങൾ വിൽക്കാനൊരുങ്ങി ഖത്തർ. 12 ‘മി​റാ​ഷ് 2000’ യു​ദ്ധ​വി​മാ​ന​ങ്ങളാണ് വിൽക്കാനൊരുങ്ങുന്നത്. ഖ​ത്ത​റി​ന്റെ കൈ​വ​ശ​മു​ള്ള 12 സെ​ക്ക​ൻ​ഡ് ഹാ​ൻഡ് യു​ദ്ധ വി​മാ​ന​ങ്ങ​ൾ ഇ​ന്ത്യ​ക്ക് കൈ​മാ​റാ​നാ​ണ് ച​ർച്ച​ക​ൾ ന​ട​ക്കു​ന്ന​ത്. ഇ​തി​ന് ഖ​ത്ത​റി​ൽ നി​ന്നു​ള്ള സം​ഘം ഇ​ന്ത്യ​യി​ലെ​ത്തി​യ​താ​യി ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർട്ട് ചെ​യ്തു. ഫ്ര​ഞ്ച് നി​ർ​മി​ത പോ​ർ വി​മാ​ന​മാ​ണ് മി​റാ​ഷ് 2000. ഡ​സ്സാ​ൾ​ട്ട് ഏ​വി​യേ​ഷ​നാ​ണ് ഇ​തി​ന്റെ നി​ർ​മാ​താ​ക്ക​ൾ. ഈ ​വി​മാ​ന​ത്തി​ന് അ​മേ​രി​ക്ക​ൻ നി​ർ​മി​ത എ​ഫ് 16, എ​ഫ് 18 എ​ന്നി പോ​ർ​വി​മാ​ന​ങ്ങ​ളെ ക​ട​ത്തി​വെ​ട്ടു​ന്ന പ്ര​ഹ​ര​ശേ​ഷി​യു​ണ്ട്. 1984 ജൂ​ണി​ലാ​ണ് ഈ ​വി​മാ​നം ഫ്ര​ഞ്ച് വാ​യു​സേ​ന​ക്ക് വേ​ണ്ടി നി​ർ​മി​ച്ച​ത്.

വി​മാ​ന​ങ്ങ​ളു​ടെ നി​ല​വി​ലെ സ്ഥി​തി സം​ബ​ന്ധി​ച്ച് സം​ഘം ഇ​ന്ത്യ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർക്ക് വി​ശ​ദീ​ക​രി​ച്ചു. 5000 കോ​ടി​യോ​ളം രൂ​പ​യാ​ണ് ഖ​ത്ത​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന തു​ക. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ല്ല. വി​ല​പേ​ശ​ൽ തു​ട​രു​ക​യാ​ണ്. ഖ​ത്ത​റി​ൽനി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ കൂ​ടി വാ​ങ്ങു​ന്ന​തോ​ടെ ഇ​ന്ത്യ​യു​ടെ കൈ​വ​ശ​മു​ള്ള മി​റാ​ഷ് യു​ദ്ധ​വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം 60 ആ​യി ഉ​യ​രും. ഇ​ന്ത്യ​യു​ടെ കൈ​വ​ശ​മു​ള്ള വി​മാ​ന​ങ്ങ​ളും ഖ​ത്ത​റി​ൽനി​ന്നു​ള്ള വി​മാ​ന​ങ്ങ​ളും ഒ​രേ ശ്രേ​ണി​യി​ൽ വ​രു​ന്ന​തി​നാ​ൽ പ​രി​പാ​ല​ന​വും ഇ​ന്ത്യ​ക്ക് എ​ളു​പ്പ​മാ​കും. ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന വ​ജ്ര എ​ന്ന പേ​രി​ൽ പു​ന​ർ നാ​മ​ക​ര​ണം ചെ​യ്താ​ണ് മി​റാ​ഷ് 2000 ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

വ്യാ​പാ​ര മേ​ഖ​ല​യി​ൽ ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന പ​ങ്കാ​ളി​ക​ളി​ലൊ​ന്നാ​ണ് ഖ​ത്ത​ർ. 11 ബി​ല്യ​ൺ ഡോ​ള​റി​ന്റെ വ്യാ​പാ​ര​മാ​ണ് ക​ഴി​ഞ്ഞ വ​ർഷം ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ന​ട​ന്ന​ത്. ദ്ര​വീ​കൃ​ത പ്ര​കൃ​തി വാ​ത​ക മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ ഇ​ന്ത്യ​യും ഖ​ത്ത​റും ദീ​ർഘ​കാ​ല ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചി​രു​ന്നു. പെ​ട്രോ​നെ​റ്റു​മാ​യാ​ണ് ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്.

Top