എ.എഫ്.സി പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഖത്തറിന്റെ അക്രം അഫീഫിന്

സിയോളിലെ ക്യുങ് ഹീ സര്‍വകലാശാലയിലെ ഗ്രാന്‍ഡ് പീസ് പാലസില്‍ നടന്ന എഎഫ്‌സി വാര്‍ഷിക അവാര്‍ഡ് ചടങ്ങിലാണ് പ്രഖ്യാപനമുണ്ടായത്.

എ.എഫ്.സി പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഖത്തറിന്റെ അക്രം അഫീഫിന്
എ.എഫ്.സി പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഖത്തറിന്റെ അക്രം അഫീഫിന്

ദോഹ: എ.എഫ്.സി പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഖത്തറിന്റെ അക്രം അഫീഫിന്. രണ്ട് തവണ ഈ പുരസ്‌കാരം നേടുന്ന കളിക്കാരന്‍ എന്ന ബഹുമതിയും ഇതോടെ അഫീഫ് സ്വന്തമാക്കി. സിയോളിലെ ക്യുങ് ഹീ സര്‍വകലാശാലയിലെ ഗ്രാന്‍ഡ് പീസ് പാലസില്‍ നടന്ന എഎഫ്‌സി വാര്‍ഷിക അവാര്‍ഡ് ചടങ്ങിലാണ് പ്രഖ്യാപനമുണ്ടായത്. ജോര്‍ദാനിലെ യസാന്‍ അല്‍ നൈമത്തിനെയും, കൊറിയന്‍ റിപ്പബ്ലിക്കിന്റെ സിയോള്‍ യംഗ്-വുവിനെയും പരാജയപ്പെടുത്തിയാണ് അക്രം അവാര്‍ഡ് നേടിയത്. 2019ലാണ് അക്രം ആദ്യ എഎഫ്‌സി പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് നേടിയത്.

Also Read : ആ തോല്‍വിക്ക് കണക്കു തീര്‍ത്തു; പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍

ജപ്പാന്റെ ഹിഡെറ്റോഷി നകാറ്റ (1997, 1998), ഉസ്ബെക്കിസ്ഥാന്റെ സെര്‍വര്‍ ഡിജെപറോവ് (2008, 2011) എന്നിവര്‍ക്ക് ശേഷം ഒന്നിലധികം തവണ എ.എഫ്.സി പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടുന്ന പ്ലെയേറാണ് അക്രം. മോസ്റ്റ് വാല്യൂയബിള്‍ പ്ലെയര്‍, യിലി ടോപ് സ്‌കോറര്‍ എന്നീ പുരസ്‌കാരങ്ങളും അക്രം സ്വന്തമാക്കി.

Top