CMDRF

ലോകത്തെ മുന്നോട്ടു നയിക്കുന്ന ചാലകശക്തിയായി എന്‍ജിനീയറിംഗ് വിദ്യാഭ്യാസം മാറിക്കഴിഞ്ഞു: മന്ത്രി ആര്‍ ബിന്ദു

സാങ്കേതികവിദ്യയുടെ സഹായത്തോടെ സമൂഹത്തില്‍ ഗുണാത്മകമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കാന്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം

ലോകത്തെ മുന്നോട്ടു നയിക്കുന്ന ചാലകശക്തിയായി എന്‍ജിനീയറിംഗ് വിദ്യാഭ്യാസം മാറിക്കഴിഞ്ഞു: മന്ത്രി ആര്‍ ബിന്ദു
ലോകത്തെ മുന്നോട്ടു നയിക്കുന്ന ചാലകശക്തിയായി എന്‍ജിനീയറിംഗ് വിദ്യാഭ്യാസം മാറിക്കഴിഞ്ഞു: മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: ലോകത്തെ മുന്നോട്ടു നയിക്കുന്ന ചാലകശക്തിയായി എന്‍ജിനീയറിംഗ് വിദ്യാഭ്യാസം മാറിക്കഴിഞ്ഞെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. സാങ്കേതികവിദ്യയുടെ സഹായത്തോടെ സമൂഹത്തില്‍ ഗുണാത്മകമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കാന്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്ന് മന്ത്രി പറഞ്ഞു. സാങ്കേതിക സര്‍വകലാശാല ഒന്നാം വര്‍ഷ ബി ടെക്, ബി ആര്‍ക്, ബി സി എ, ബി ബി എ, ബി ഡെസ്, ബി എച് എം സി ടി ബാച്ചുകളുടെ ഇന്‍ഡക്ഷന്‍ പരിപാടി തിരുവനന്തപുരം ഗവ. എന്‍ജിനീയറിംഗ് കോളേജില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

നൂതനശാസ്ത്രസാങ്കേതിക മേഖലകളില്‍ പുത്തന്‍ അറിവുകള്‍ സ്വംശീകരിക്കുവാനും അത് സമൂഹത്തിന് ഉപയോഗപ്രദമായ രീതിയില്‍ ഉപയോഗിക്കുവാനും കഴിയുന്ന ഒരു നവതലമുറ എന്‍ജിനീയറിംഗ് വിദ്യാഭ്യാസത്തിലൂടെ ഉയര്‍ന്നു വരണമെന്നും മന്ത്രി പറഞ്ഞു.

ഇന്നോവേഷന്‍-ഇന്‍ക്യൂബേഷന്‍-സ്റ്റാര്‍ട്ടപ് അന്തരീഷം എല്ലാ സ്ഥാപനങ്ങളിലും സൃഷ്ടിക്കപ്പെടാന്‍ സഹായിക്കുന്ന, വിദ്യാര്‍ത്ഥികളുടെ സംരംഭകത്വ താല്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുവാന്‍ ഉതകുന്ന പുതിയ പാഠ്യപദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ സര്‍വ്വകലാശാലയെ മന്ത്രി അനുമോദിച്ചു. പഠനകാലത്തു തന്നെ തൊഴില്‍പരിശീലനം കൂടി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന തരത്തില്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല മാറിക്കഴിഞ്ഞു. പഠനം കഴിഞ്ഞാല്‍ വരുമാനദായകമായ ഒരു ജോലിയില്‍ പ്രവേശിക്കുക എന്ന ലക്ഷ്യതിനുപരിയായി ഗവേഷണ മേഖലയിലേക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ കടന്നുവരണമെന്നും ഡോ. ആര്‍ ബിന്ദു പറഞ്ഞു. സര്‍വകലാശാലയുടെ പുതിയ പാഠ്യപദ്ധതിയില്‍ നാസ്‌കോമുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ‘ഡിജിറ്റല്‍ 101’ മൂക് കോഴ്‌സുകളുടെ ധാരണാപത്രവും ചടങ്ങില്‍ കൈമാറി.

Top