അതിർത്തി കടന്നാൽ പണി കിട്ടിയേക്കാം

ആര്‍.സി. ബുക്കും ലൈസന്‍സും മോട്ടോര്‍വാഹനവകുപ്പുതന്നെ അച്ചടിക്കാനുള്ള തീരുമാനം പാളിയതോടെ അപേക്ഷകര്‍ പെരുവഴിയിലായി

അതിർത്തി കടന്നാൽ പണി കിട്ടിയേക്കാം
അതിർത്തി കടന്നാൽ പണി കിട്ടിയേക്കാം

ആര്‍.സി. ബുക്കും ലൈസന്‍സും മോട്ടോര്‍വാഹനവകുപ്പുതന്നെ അച്ചടിക്കാനുള്ള തീരുമാനം പാളിയതോടെ അപേക്ഷകര്‍ പെരുവഴിയിലായി. വാഹന പരിശോധന നടക്കുമ്പോള്‍ ലൈസന്‍സിന്റെയും ആര്‍.സി.യുടെയും ഡിജിറ്റല്‍ രൂപം കാണിച്ചാല്‍ മതിയെന്ന ഉത്തരവുണ്ടെങ്കിലും ഇതിലും സാങ്കേതിക തകരാറുകൾ മൂലം ആളുകൾ ബുദ്‌ദ്ധിമുട്ടുകയാണ്. കേന്ദ്ര നിയമപ്രകാരം ആര്‍.സി. ബുക്ക്, ലൈസന്‍സ് എന്നിവയുടെ അച്ചടിച്ച രൂപത്തിനു മാത്രമേ പരിഗണന ഉള്ളൂ. ഡിജിറ്റല്‍രേഖയുമായി അതിര്‍ത്തി വിട്ടാല്‍ വാഹനപരിശോധനയില്‍ പിടിവീഴുന്ന സ്ഥിതിയാണ് ഉള്ളത്.

ALSO READ: ആരാധകന്റെ ബൈക്കിൽ റൈഡ് നടത്തി ധോണി

ആര്‍.സി. ബുക്കും ലൈസന്‍സും മോട്ടോര്‍വാഹനവകുപ്പു തന്നെ അച്ചടിക്കാന്‍ തീരുമാനിച്ചെങ്കിലും സാമ്പത്തികപ്രതിസന്ധി തടസ്സമായി വന്നു. തുടർന്ന് അക്ഷയ സെന്റര്‍ വഴി പ്രിന്റ് എടുക്കാന്‍ സൗകര്യം ഒരുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചെങ്കിലും അതും നടന്നില്ല. സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലേറെ ആര്‍.സി.യും 1.40 ലക്ഷം ഡ്രൈവിങ് ലൈസന്‍സുമാണ് പ്രിന്റ് ചെയ്ത് നല്‍കാനുള്ളത്.

Top