മയാമി: യുഎസില്‍ കനത്ത നാശം വിതച്ച് ഹെലീൻ ചുഴലിക്കാറ്റ്. 162 പേരുടെ മരണത്തിനിടയാക്കിയ ചുഴലിക്കാറ്റിൽ നാശത്തിനിടയിലും രക്ഷപ്പെട്ടവർക്കായി തെരച്ചിൽ തുടരുകയാണ്. പലയിടങ്ങളിലായി കനത്ത നാശനഷ്ടങ്ങളാണ് ചുഴലിക്കാറ്റ് വിതച്ചത്. നൂറുകണക്കിന് റോഡുകൾ നാശമവുകയും ആശയവിനിമയങ്ങൾ തകരാറിലാകുകയും ചെയ്യ്തു. നോർത്ത് കരോലിനയിൽ നിരവധി ആളുകളെയാണ് കാണാതായത്.
നോർത്ത് കരോലിനയിലാണ് കൂടുതൽ മരണം. 73 പേരുടെ ജീവനാണ് നോർത്ത് കരോലിനയിൽ പൊലിഞ്ഞത്. സൗത്ത് കരോലിനയിൽ 36 പേർക്ക് ജീവൻ നഷ്ടമായി. ജോർജിയയിൽ 25 പേരും ഫ്ലോറിഡയിൽ 17 പേരും ടെന്നേസിയിൽ ഒൻപത് പേരും മരിച്ചു. വിർജിനിയയിൽ രണ്ട് പേർ മരിച്ചു. കഴിഞ്ഞ ദിവസം പർവതനഗരമായ ആഷ് വില്ലെയിൽ 30 പേർക്ക് ജീവൻ നഷ്ടമായിയിരുന്നു. ഫ്ളോറിഡയിലെ ബിഗ് ബെൻഡ് പ്രദേശത്ത് കഴിഞ്ഞ വ്യാഴാഴ്ചയാണു ഹെലൻ കരതൊട്ടത്. ഇതിന്റെ പ്രഭാവം മൂലം ജോർജിയ, നോർത്ത് കരോളിന, സൗത്ത് കരോളിന, ടെന്നസി എന്നിവിടങ്ങളിൽ ശക്തമായ മഴയാണ് പെയ്തത്. 225 കി.മീ വേഗതയിൽ വീശിയടിച്ച ഹെലീൻ ചുഴലിക്കാറ്റ് യുഎസില്‍ കനത്ത നാശം വിതച്ചാണ് ഹെലന്‍ ചുഴലിക്കാറ്റ് കടന്ന് പോകുന്നതെന്നും അതീവ ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Also Read: 2050 ആകുമ്പോഴേക്കും ലോകശക്തികളായി ഈ മൂന്ന് രാജ്യങ്ങൾ മാറും: മുൻ യുകെ പ്രധാനമന്ത്രി ടോണി ബ്ലെയർ
ദുരിതബാധിത പ്രദേശങ്ങളിൽ തിരച്ചിൽ, രക്ഷാപ്രവർത്തകരെ വിന്യസിച്ചിട്ടുണ്ടെന്നും ഉപഗ്രഹ ആശയവിനിമയം കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും ഫെമ അഡ്മിനിസ്ട്രേറ്റർ ഡീൻ ക്രിസ്വെൽ പറഞ്ഞു. ഫ്ലോറിഡ, ജോർജിയ, നോർത്ത് കരോലിനയുടെ ചില ഭാഗങ്ങള്‍, ടെന്നസി എന്നീ സംസ്ഥാനങ്ങളിലൂടെ ഏതാണ്ട് 1287 കിലോമീറ്റര്‍ ദൂരമാണ് ഹെലന്‍ ചുഴലിക്കാറ്റ് വീശിയടിച്ചത്. തെക്കുകിഴക്കൻ യുഎസിൽ കനത്ത നാശം വിതച്ച കാറ്റഗറി 4 ചുഴലിക്കാറ്റിൽ ഉള്‍പ്പെട്ട ഹെലൻ ചുഴലിക്കാറ്റിൽ ഇതുവരെ കുറഞ്ഞത് 56 പേര്‍ മരിച്ചു. വരും ദിവസങ്ങളില്‍ മരണ സംഖ്യ ഏറുമെന്നും റിപ്പോര്‍ട്ടികളില്‍ പറയുന്നു.