CMDRF

റഫ കൂട്ടക്കുരുതിക്കെതിരേ മെക്‌സിക്കോയില്‍ വ്യാപക പ്രതിഷേധം; പ്രതിഷേധക്കാര്‍ ഇസ്രായേല്‍ എംബസി ആക്രമിച്ചു

മെക്‌സികോ സിറ്റി: ഇസ്രായേല്‍ റഫയിലെ അഭയാര്‍ഥി ക്യാംപിലേക്ക് നടത്തിയ മൃഗീയ കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് മെക്‌സിക്കോയില്‍ പ്രതിഷേധം അക്രമാസക്തമായി. ചൊവ്വാഴ്ച രാത്രി പ്രകടനമായെത്തിയ 200ഓളം പേര്‍ മെക്‌സിക്കോ സിറ്റിയിലെ ഇസ്രായേല്‍ എംബസിക്കുനേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമടക്കം നിരവധി പേര്‍ക്ക് പൊള്ളലേറ്റു.

റഫയിലെ അതിക്രമം ഉടനടി നിര്‍ത്തണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പൊലീസ് ബാരിക്കേഡ് മറികടന്നാണ് പ്രതിഷേധക്കാര്‍ എംബസിക്കടുത്തെത്തിയത്. കണ്ണീര്‍വാതകം പ്രയോഗിച്ച് പൊലീസ് പ്രതിഷേധക്കാരെ നിയന്ത്രിച്ചു. 18 പൊലീസുകാര്‍ക്ക് പരുക്കേറ്റതായി അധികൃതര്‍ അറിയിച്ചു.

പൊലീസ് ബലം പ്രയോഗിച്ചതോടെ പ്രതിഷേധം അക്രമാസക്തമാകുകയായിരുന്നു. ഒരു പൊലീസ് വാഹനവും ഏതാനും കച്ചവടസ്ഥാപനങ്ങളും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും പ്രതിഷേധക്കാര്‍ തകര്‍ത്തു.

Top