ടെന്നീസ് കോര്‍ട്ടിലെ ഇതിഹാസ താരം ; റാഫേൽ നദാൽ കളമൊഴിയുന്നു

കോര്‍ട്ടില്‍ പകരക്കാരന്‍ ഇല്ലാത്ത നദാര്‍ 14 ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങളാണ് നേടിയത്

ടെന്നീസ് കോര്‍ട്ടിലെ ഇതിഹാസ താരം ; റാഫേൽ നദാൽ കളമൊഴിയുന്നു
ടെന്നീസ് കോര്‍ട്ടിലെ ഇതിഹാസ താരം ; റാഫേൽ നദാൽ കളമൊഴിയുന്നു

ലണ്ടന്‍: ലോകം കണ്ട ഇതിഹാസ ടെന്നിസ് താരങ്ങളിൽ ഒരാളായ റാഫേല്‍ നദാല്‍ വിരമിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് 38കാരന്‍ വിരമിക്കല്‍ പ്രഖ്യാപനം അറിയിച്ചത്. 22 തവണ ഗ്രാന്‍ഡ് സ്ലാം ചാമ്പ്യനായ റാഫേല്‍ അടുത്ത മാസം നടക്കുന്ന ഡേവിസ് കപ്പ് അവസാന മത്സരമായിരിക്കുമെന്നും അറിയിച്ചു.

‘ഞാൻ പ്രഫഷനൽ ടെന്നിസിൽനിന്ന് വിരമിക്കുകയാണെന്ന് നിങ്ങളെ അറിയിക്കുന്നു. കഴിഞ്ഞുപോയത്, വളരെ ബുദ്ധിമുട്ടുള്ള വർഷങ്ങളായിരുന്നു എന്നതാണ് യാഥാർഥ്യം, പ്രത്യേകിച്ച് കഴിഞ്ഞ രണ്ട് വർഷം. പരിമിതികളില്ലാതെ കളിക്കാനാകുമെന്ന് ഞാന്‍ ഒരു കാലത്തും പ്രതീക്ഷിച്ചിരുന്നില്ല, എന്റെ കരിയറില്‍ ഉടനീളം നല്‍കിയ പിന്തുണയ്ക്ക് നന്ദി’ -താരം വിഡിയോയിൽ അറിയിച്ചു.

22 ഗ്രാൻഡ്സ്ലാം ​കിരീടത്തിന്റെ അലങ്കാരമുള്ള കരിയറിന്റെ അവസാനത്തിൽ താരത്തെ നിരന്തരം പരിക്കുകൾ വേട്ടയാടിയിരുന്നു.ടെന്നീസ് കോര്‍ട്ടിലെ സമാനതകളില്ലാത്ത ധീരതയും നിശ്ചയദാര്‍ഢ്യവുമായിരുന്നു നദാല്‍, കളിമണ്‍ കോര്‍ട്ടില്‍ പകരക്കാരന്‍ ഇല്ലാത്ത നദാര്‍ 14 ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങളാണ് നേടിയത്. 2005ലാണ് നദാല്‍ തന്റെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ കീരിടം ചൂടിയത്. അവസാനമായി 2022ലും.

Top