CMDRF

ഫീല്‍ഡില്‍ രഹാനെയ്ക്ക് ഇരകള്‍ വെടിക്കെട്ട് ബാറ്റര്‍മാര്‍

ഫീല്‍ഡില്‍ രഹാനെയ്ക്ക് ഇരകള്‍ വെടിക്കെട്ട് ബാറ്റര്‍മാര്‍
ഫീല്‍ഡില്‍ രഹാനെയ്ക്ക് ഇരകള്‍ വെടിക്കെട്ട് ബാറ്റര്‍മാര്‍

ചെന്നൈ: പ്രായം വെറും അക്കമെന്ന് തെളിയിച്ച താരങ്ങള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ രണ്ട് പേരാണ്. ഒരാള്‍ സാക്ഷാല്‍ മഹേന്ദ്ര സിംഗ് ധോണി. ഗുജറാത്ത് ടൈറ്റന്‍സിന്റെ വിജയ് ശങ്കറെ തകര്‍പ്പന്‍ ഒരു ഡൈവിലൂടെ ധോണി പറന്നുപിടിച്ചു. സമൂഹമാധ്യമങ്ങളില്‍ ഈ ദൃശ്യങ്ങള്‍ തരംഗമാണ്. പിന്നാലെ പ്രായം വെറും അക്കമെന്ന് രാജസ്ഥാന്‍ റോയല്‍സ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ഇത് ആരെക്കുറിച്ചാണ് എന്ന ചോദ്യങ്ങളാണ് ഉയരുന്നത്. അജിന്‍ക്യ രഹാനെയാണ് ഇതെന്നും അഭിപ്രായം ഉയരുന്നുണ്ട്.

ചെന്നൈക്കായി ഗ്രൗണ്ടില്‍ പറന്നുനടക്കുകയാണ് 35കാരനായ അജിന്‍ക്യ രഹാനെ. വിരാട് കോഹ്ലിയെയും ഡേവിഡ് മില്ലറിനെയും പോലെ മത്സര വിധി മാറ്റി മറിക്കാന്‍ കഴിയുന്നവരുടെ വിക്കറ്റുകള്‍ വീണതിന് അജിന്‍ക്യ രഹാനെയ്ക്ക് വലിയ പങ്കുണ്ട്. ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ കോഹ്ലിയെ ഡീപ് മിഡ് വിക്കറ്റില്‍ പിടികൂടിയ രഹാനെ ക്യാച്ച് രച്ചിന്‍ രവീന്ദ്രയിലേക്ക് കൈമാറി.

തുഷാര്‍ ദേശ്പാണ്ഡെയുടെ യോര്‍ക്കറിനെ പോലും ബൗണ്ടറി കടത്താന്‍ ശ്രമിച്ച മില്ലറിന് ഡിപ് മിഡ് വിക്കറ്റില്‍ രഹാനെ നല്‍കിയത് അപ്രതീക്ഷിത തിരിച്ചടിയാണ്. ഒരു പക്ഷേ മില്ലര്‍ ക്രീസില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇത്ര വലിയ ജയം നേടാന്‍ ചെന്നൈക്ക് കഴിയില്ലായിരുന്നു.ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ വിജയ പ്രതീക്ഷ ഉണര്‍ത്തിയ ഡേവിഡ് മില്ലറിനെയാണ് രഹാനെ പിടികൂടിയത്.

Top