കല്പറ്റ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വ്യാഴാഴ്ച വയനാട്ടിലെത്തും. ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും ഇരുവരും സന്ദര്‍ശിക്കും.
ഇന്ന് രാവിലെ 6:30ന് ഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ യാത്ര തിരിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് രാഹുലിനൊപ്പം പ്രിയങ്കയും വയനാട്ടിലേക്കുള്ള യാത്ര റദ്ദാക്കുകയായിരുന്നു. എത്രയും വേഗം തങ്ങള്‍ വയനാട്ടിലെത്തുമെന്നും രാഹുല്‍ ഗാന്ധി എക്സ്സില്‍ പങ്കുവെച്ചിരുന്നു. മേഖലയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമായ എല്ലാ സഹായവും നല്കാന് ഏര്‍പ്പാട് ചെയ്യുമെന്നും, ഈ വിഷമഘട്ടത്തില്‍ വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പമാണ് താനെന്നും രാഹുല്‍ എക്സിലൂടെ അറിയിച്ചിരുന്നു.