CMDRF

രാഹുല്‍ ദ്രാവിഡിന് ഭാരത് രത്‌ന നല്‍കണം; മുന്‍ താരം സുനില്‍ ഗാവസ്‌കര്‍

രാഹുല്‍ ദ്രാവിഡിന് ഭാരത് രത്‌ന നല്‍കണം; മുന്‍ താരം സുനില്‍ ഗാവസ്‌കര്‍
രാഹുല്‍ ദ്രാവിഡിന് ഭാരത് രത്‌ന നല്‍കണം; മുന്‍ താരം സുനില്‍ ഗാവസ്‌കര്‍

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങിയ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് ഭാരത് രത്‌ന നല്‍കണമെന്ന ആവശ്യവുമായി മുന്‍ താരം സുനില്‍ ഗാവസ്‌കര്‍. ദ്രാവിഡിന്റെ സേവനങ്ങള്‍ക്ക് ഏറ്റവും വലിയ ബഹുമതി തന്നെ നല്‍കണം, ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച താരമാണ് അയാള്‍. ക്യാപ്റ്റനായിരുന്നപ്പോള്‍ വിദേശത്ത് ഉള്‍പ്പടെ പരമ്പര വിജയങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞു. പിന്നാലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചു. ഇന്ത്യന്‍ ജൂനിയര്‍, സീനിയര്‍ ടീമുകളുടെ പരിശീലകനായും ദ്രാവിഡിന്റെ സേവനം രാജ്യത്തിന് ലഭിച്ചുവെന്നും സുനില്‍ ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടി.

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍, സാമൂഹിക സേവനത്തിന് ചില നേതാക്കള്‍ക്ക് ഭാരതരത്ന നല്‍കിയിരുന്നു. എന്നാല്‍ അവരില്‍ ചിലരുടെ സേവനം പാര്‍ട്ടിക്കും രാജ്യത്തിനും മാത്രമെ ലഭിച്ചിട്ടുള്ളു. എന്നാല്‍ ദ്രാവിഡിന്റെ സേവനങ്ങള്‍ പാര്‍ട്ടിയുടെയും രാജ്യത്തിന്റെ അതിരുകള്‍ കടന്ന് ജാതിയുടെയും മതത്തിന്റെയും ജനവിഭാഗങ്ങളുടെയും അപ്പുറത്താണെന്നും ഗാവസ്‌കര്‍ പറഞ്ഞു.

Top