കൊല്‍ക്കത്ത: പരാജയഭയം കാരണമാണ് രാഹുല്‍ ഗാന്ധി റായ്ബറേലിയിലും മത്സരിക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം സുരക്ഷിത മണ്ഡലം അന്വേഷിച്ചു നടക്കുകയായിരുന്നു രാഹുലെന്നും മോദി പരിഹസിച്ചു. സോണിയ ഗാന്ധിയെയും വിമര്‍ശിച്ചായിരുന്നു മോദിയുടെ തിരഞ്ഞെടുപ്പ് പ്രസംഗം.
നീണ്ട കാത്തിരിപ്പിനും ചര്‍ച്ചകള്‍ക്കുമൊടുവില്‍ ഇന്നു രാവിലെയാണു കോണ്‍ഗ്രസ് റായ്ബറേലിയില്‍ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. മേയ് 20നാണ് റായ്ബറേലിയിലെ വോട്ടെടുപ്പ്. രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശില്‍ 2019ല്‍ മത്സരിച്ച അമേഠിയില്‍ ഇത്തവണ കിഷോരി ലാല്‍ ശര്‍മയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.