ജമ്മു: രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രണ്ടുദിവസം തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി ജമ്മു കശ്മീരില്‍ ചെലവഴിക്കും. തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ സര്‍വ്വസജ്ജമാക്കാനാണ് ഇരുവരുടെയും സന്ദര്‍ശനം. ഇന്ന് ജമ്മുവിലെത്തി പ്രധാനപ്പെട്ട നേതാക്കളെ കാണുന്ന രാഹുലും ഖാര്‍ഗെയും നാളെ ശ്രീനഗറിലേക്ക് തിരിക്കും.
എല്ലാ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേട്ട ശേഷം കൂടുതല്‍ വിശാലമായ തെരഞ്ഞെടുപ്പ് പദ്ധതികളിലേക്ക് പാര്‍ട്ടി കടക്കും. നേരത്തെ, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ജമ്മു കശ്മീര്‍, ഹരിയാന, ഉടന്‍ തിരഞ്ഞെടുപ്പ് നടക്കാനുള്ള മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ പ്രധാനപ്പെട്ട നേതാക്കളുമായി ദേശീയ നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് രാഹുലിന്റെയും ഖാര്‍ഗെയുടെയും ജമ്മു കശ്മീര്‍ സന്ദര്‍ശനം.