മോദിക്ക് ഷേക്ക് ഹാന്‍ഡ് നല്‍കി രാഹുല്‍

മോദിക്ക് ഷേക്ക് ഹാന്‍ഡ് നല്‍കി രാഹുല്‍

ഡല്‍ഹി: ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സൗഹൃദം പങ്കിട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിയെ ഹസ്ദാനം ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം വൈറലായി. ലോക്‌സഭ സ്പീക്കറുടെ തെരഞ്ഞെടുപ്പ് വേളയിലായിരുന്നു മോദി-രാഹുല്‍ സൗഹൃദം.

ലോക്‌സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഓം ബിര്‍ലയെ ശബ്ദ വോട്ടോടെ തെരഞ്ഞെടുത്തതായി പ്രോട്ടെം സ്പീക്കര്‍ ഭര്‍തൃഹരി മെഹ്താബ് പ്രഖ്യാപിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓം ബിര്‍ലയെ ഹസ്തദാനം നല്‍കി അനുമോദിച്ചു.

ഇതിനു പിന്നാലെ രാഹുല്‍ഗാന്ധി എഴുന്നേറ്റു ചെന്ന് ഓം ബിര്‍ലയ്ക്ക് ഷേക് ഹാന്‍ഡ് നല്‍കി അനുമോദിച്ചു. തുടര്‍ന്നാണ് തൊട്ടടുത്ത് നിന്ന നരേന്ദ്രമോദിക്ക് ഹസ്തദാനം നല്‍കി രാഹുല്‍ സൗഹൃദം പുതുക്കിയത്. ഇതിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുല്‍ഗാന്ധി, കേന്ദ്രമന്ത്രി കിരണ്‍ റിജിജു എന്നിവര്‍ ചേര്‍ന്ന് ഓം ബിര്‍ലയെ സ്പീക്കറുടെ ചേംബറിലേക്ക് ആനയിച്ചു.

Top