വയനാട്: ഉപതിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. വയനാട് ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി പ്രചാരണത്തിനായി ഇന്ന് വയനാട്ടിൽ എത്തും. രാഹുൽ ഗാന്ധിയും പ്രിയങ്കയ്ക്കൊപ്പം ഉണ്ടാകും.
ഇന്ന് രാവിലെ 11 മണിക്ക് മാനന്തവാടി ഗാന്ധി പാർക്കിൽ നടക്കുന്ന പൊതുയോഗത്തിൽ പ്രിയങ്കയ്ക്കൊപ്പം രാഹുലും പങ്കെടുക്കും. ഉച്ചയ്ക്ക് മൂന്നിന് അരീക്കോട് നടക്കുന്ന പൊതുയോഗത്തിലും രാഹുൽ പ്രസംഗിക്കും. പ്രിയങ്ക ഗാന്ധി ഇന്ന് മുതൽ 7 വരെ മണ്ഡലത്തിലുണ്ടാകും.