CMDRF

ഡാ.. മോനേ… ലക്ഷം കടന്ന് 9 യുഡിഎഫ് സ്ഥാനാര്‍ഥികള്‍; വയനാട്ടിലെ രാജ രാഹുൽ തന്നെ! മൂന്നര ലക്ഷം കടന്ന് ഭൂരിപക്ഷം

ഡാ.. മോനേ… ലക്ഷം കടന്ന് 9 യുഡിഎഫ് സ്ഥാനാര്‍ഥികള്‍; വയനാട്ടിലെ രാജ രാഹുൽ തന്നെ! മൂന്നര ലക്ഷം കടന്ന് ഭൂരിപക്ഷം
ഡാ.. മോനേ… ലക്ഷം കടന്ന് 9 യുഡിഎഫ് സ്ഥാനാര്‍ഥികള്‍; വയനാട്ടിലെ രാജ രാഹുൽ തന്നെ! മൂന്നര ലക്ഷം കടന്ന് ഭൂരിപക്ഷം

വയനാട്: ദേശീയ രാഷ്ട്രീയം ഉറ്റുനോക്കിയ വയനാട് ലോക്സഭ മണ്ഡലത്തിൽ രാജാവ് രാഹുൽ ഗാന്ധി തന്നെ. രാഹുലിന്‍റെ ഭൂരിപക്ഷം കുറക്കാനായി എന്നതിൽ എതിരാളികൾക്ക് ആശ്വസിക്കാം. പോരിടം തുറക്കുന്നതിന് മുമ്പേ പ്രധാന എതിരാളിയായ ഇടതുപക്ഷം തന്നെ പിന്നാമ്പുറത്ത് പറഞ്ഞത് രാഹുലിന്റെ ഭൂരിപക്ഷം കുറക്കുകയാണ് ലക്ഷ്യമെന്നാണ്.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ലക്ഷം കടന്ന് 9 യുഡിഎഫ് സ്ഥാനാര്‍ഥികളുടെ ലീഡ് നില. എറണാകുളം, ഇടുക്കി, കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പൊന്നാനി, വടകര, വയനാട് എന്നീ മണ്ഡലങ്ങളിലാണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ലീഡ് നില ലക്ഷത്തിന് മുകളിലെത്തിച്ചത്. കേരളത്തില്‍ രാഹുല്‍ ഗാന്ധിയുടേതാണ് ഏറ്റവും ഉയര്‍ന്ന ലീഡ് നില. 3,44,709 ആണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് നില.

വയനാട് ലോക്സഭ മണ്ഡലത്തിൽ രാഹുലിന്‍റെ എതിരാളികളായി ദേശീയ-സംസ്ഥാന നേതാക്കളെത്തിയെന്നതായിരുന്നു ഇത്തവണത്തെ പ്രത്യേകത. എന്നാൽ, സി.പി.ഐ ദേശീയ കൗൺസിൽ അംഗം ആനിരാജയെ പോലൊരു കരുത്തുറ്റ സ്ഥാനാർഥിയെ രംഗത്തിറക്കിയിട്ടും യു.ഡി.എഫ് കോട്ടയിൽ ഇടതുപക്ഷത്തിന് പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല.

എൻ.ഡി.എക്കായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ തന്നെ കളത്തിലിറങ്ങിയിട്ടും കാര്യമായ മാറ്റമുണ്ടായില്ല. ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 3,64,422 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുൽ ഇത്തവണ നേടിയത്. 2019ലെ തെരഞ്ഞെടുപ്പിൽ 4,31,770 വോട്ടായിരുന്നു രാഹുലിന്‍റെ ഭൂരിപക്ഷം.

പോൾ ചെയ്ത വോട്ടുകളിൽ 6,47,445 വോട്ടുകളാണ് രാഹുൽ നേടിയത്. രണ്ടാമതുള്ള ആനി രാജ 2,83,023 വോട്ടു നേടി. സുരേന്ദ്രൻ 1,41,045 വോട്ടുകൾ നേടി. മണ്ഡലത്തിൽ ആകെ പോൾ ചെയ്തത് 1075921 വോട്ടുകളായിരുന്നു. 2019ൽ രാഹുൽ 7,06,367 വോട്ടുകളാണ് നേടിയത്. ഇടതുമുന്നണി സ്ഥാനാര്‍ഥി പി.പി. സുനീർ 274,597 വോട്ടും എന്‍.ഡി.എക്കായി തുഷാര്‍ വെള്ളാപ്പള്ളി 78,816 വോട്ടുകളുമാണ് നേടിയത്. ന്യൂനപക്ഷ വിഭാഗത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ ഈ വിഭാഗത്തിലെ വോട്ടർമാർ ഇത്തവണയും രാഹുലിനും യു.ഡി.എഫിനും പിന്നിൽ ഉറച്ചുനിന്നു.

Top