CMDRF

രാഹുല്‍ഗാന്ധി അമേരിക്കയില്‍, പ്രതിപക്ഷ നേതാവായതിനു ശേഷമുള്ള ആദ്യ സന്ദര്‍ശനം

ഡാലസിലെ ഇന്ത്യക്കാരും അമേരിക്കന്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രവര്‍ത്തകരും പങ്കെടുക്കുന്ന പൊതുസമ്മേളനത്തിലും രാഹുല്‍ സംസാരിക്കും.

രാഹുല്‍ഗാന്ധി അമേരിക്കയില്‍, പ്രതിപക്ഷ നേതാവായതിനു ശേഷമുള്ള ആദ്യ സന്ദര്‍ശനം
രാഹുല്‍ഗാന്ധി അമേരിക്കയില്‍, പ്രതിപക്ഷ നേതാവായതിനു ശേഷമുള്ള ആദ്യ സന്ദര്‍ശനം

ഡൽഹി: പ്രതിപക്ഷ നേതാവായതിനു ശേഷമുള്ള ആദ്യ അമേരിക്കൻ സന്ദര്‍ശനത്തിൽ രാഹുല്‍ഗാന്ധി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് യാത്ര . ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെ വാഷിങ്ടണ്‍ ഡിസിയിലും ഡാലസിലുമായി രാഹുൽ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ടെക്സാസ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായും, അക്കാദമിക വിദഗ്ധരുമായും പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി സംവദിക്കും.

അമേരിക്കൻ ഡാലസിലെ ഇന്ത്യക്കാരും അമേരിക്കന്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രവര്‍ത്തകരും പങ്കെടുക്കുന്ന പൊതുസമ്മേളനത്തിലും രാഹുല്‍ സംസാരിക്കും. സാങ്കേതിക വിദഗ്ധരെയും പ്രാദേശിക നേതാക്കളെയും അത്താഴ വിരുന്നില്‍ കാണും.

Also Read: ഹരിയാനയിൽ അധികാരം നേടും; കോൺഗ്രസ്

തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളിലും നാഷണല്‍ പ്രസ് ക്ലബിലെ അംഗങ്ങളുമായും വിവിധ ഗ്രൂപ്പുകളുമായും രാഹുല്‍ ഗാന്ധി ആശയവിനിമയം നടത്തും.

Top