CMDRF

രാഹുൽ ​ഗാന്ധി റായ്ബറേലിയിൽ ; പ്രതിപക്ഷ നേതാവായ ശേഷമുള്ള ആദ്യ സന്ദർശനം

രാഹുൽ ​ഗാന്ധി റായ്ബറേലിയിൽ ; പ്രതിപക്ഷ നേതാവായ ശേഷമുള്ള ആദ്യ സന്ദർശനം
രാഹുൽ ​ഗാന്ധി റായ്ബറേലിയിൽ ; പ്രതിപക്ഷ നേതാവായ ശേഷമുള്ള ആദ്യ സന്ദർശനം

ലക്‌നൗ: പ്രതിപക്ഷ നേതാവായി നിയമിതനായ ശേഷം റായ്ബറേലിയിൽ ആദ്യ സന്ദർശനം നടത്തി രാഹുൽ ​ഗാന്ധി. ബച്റാവാനിലെ ചുരുവ ഹനുമാൻ ക്ഷേത്രത്തിലെത്തി പ്രാർഥന നടത്തിയായിരുന്നു തുടക്കം. ലോക്സഭ തെരഞ്ഞെടുപ്പിൽ മികച്ച വിജയം സമ്മാനിച്ചത് രാഹുൽ ​ഗാന്ധി മണ്ഡലത്തിലെത്തി ജനങ്ങൾക്ക് നന്ദിയറിക്കും. പാർട്ടി പ്രവർത്തകരുമായും രാഹുൽ കൂടിക്കാഴ്ച നടത്തുമെന്നും കോൺ​ഗ്രസ് ജില്ലാ അധ്യക്ഷൻ പങ്കജ് തിവാരി പറഞ്ഞു.

ലോക്സഭയിൽ പ്രതിപക്ഷ നേതാവായി നിയമിതനായ ശേഷമുള്ള രാഹുലിന്റെ ആദ്യ റായ്ബറേലി സന്ദർശനമാണ് ഇത്. 3.90ലക്ഷം വോട്ടിന്റെ ഭൂരിപുക്ഷത്തിലാണ് രാഹുൽ ​ഗാന്ധി റായ്ബറേലി മണ്ഡലത്തിൽ നിന്നും വിജയിച്ചത്. വിജയത്തിന് പിന്നാലെ രാഹുൽ ​ഗാന്ധി കോൺ​​ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധിക്കൊപ്പം പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ മാസം മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച വയനാട് മണ്ഡലത്തിൽ നിന്നും രാജിവെച്ച് രാഹുൽ റായ്ബറേലിയെ നിലനിർത്തുകയായിരുന്നു.

Top