രാഹുല്‍ ഗാന്ധി വയനാട്ടില്‍; ഉടന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും, പ്രിയങ്ക അനുഗമിക്കും

രാഹുല്‍ ഗാന്ധി വയനാട്ടില്‍; ഉടന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും, പ്രിയങ്ക അനുഗമിക്കും

കല്‍പറ്റ: വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. ഇന്ന് 12ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രയങ്കാ ഗാന്ധിക്കൊപ്പമാണ് രാഹുല്‍ വയനാട്ടിലെത്തിയത്. വയനാട്ടില്‍ പ്രത്യേകം തയ്യാറാക്കിയ ഹെലിപാഡിലാണ് രാഹുല്‍ ഇറങ്ങിയത്.

റോഡ് മാര്‍ഗമാണ് കല്‍പ്പറ്റയിലേക്ക് പോകുന്നത്. കല്‍പ്പറ്റ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയില്‍ വയനാട് ലോക്സഭാ മണ്ഡലത്തിലുള്‍പ്പെട്ട ഏഴ് നിയോജക മണ്ഡലങ്ങളിലെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരക്കും.

Top