പ്രതിപക്ഷം എന്നത് ജനങ്ങളുടെ ശബ്ദമാണെന്ന് രാഹുൽ ഗാന്ധി. ഒരാൾ തന്‍റെ പോരാട്ടങ്ങൾ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡാലസിലെ ടെക്സാസ് യൂനിവേഴ്സിറ്റിയിൽ വിദ്യാർഥികളുമായി സംവദിക്കവെയാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്.
ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷം. പാർലമെന്‍റ് നടക്കുന്ന ദിനങ്ങളിൽ തുടർച്ചയായി സംഭവവികാസങ്ങൾ നടക്കുന്നുണ്ട്. അല്ലാത്തപ്പോൾ ഇന്ത്യയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ ‘എവിടെ’, ‘എങ്ങനെ’ എനിക്ക് ഉന്നയിക്കാമെന്നുള്ളതാണ്. നിങ്ങൾ ഒരു വ്യക്തി, സംഘം, വ്യവസായം, കർഷകർ എന്നിവരുടെ വീക്ഷണകോണിൽ ചിന്തിക്കുക എന്നതാണ് പ്രധാന കാര്യം. ഒരാൾ വിഷയത്തെ ശ്രദ്ധയോടെ കേട്ട് മനസിലാക്കിയ ശേഷം വേഗത്തിൽ ഇടപെടണമെന്നും രാഹുൽ വ്യക്തമാക്കി.
Also Read: കോൺഗ്രസിൽ ചേർന്നു, പിന്നാലെ ഭജ്റംഗ് പുനിയക്ക് വധഭീഷണി
കേൾക്കുക എന്നത് അടിസ്ഥാന കാര്യമാണ്, തുടർന്ന് ആഴത്തിൽ മനസിലാക്കുക. നിങ്ങൾ പ്രധാനപ്പെട്ട വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിനായി പോരാടുകയും ചെയ്യുക. ഒരാൾ തന്‍റെ പോരാട്ടങ്ങൾ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കണം’ -രാഹുൽ ഗാന്ധി വ്യക്തമാക്കി.