പ്രധാനമന്ത്രിയുടെ പൂര്‍ണ പിന്തുണ അദാനിക്കുണ്ട്; രാഹുല്‍ ഗാന്ധി

ധാരാവി വികസന പദ്ധതിയുടെ നടത്തിപ്പു പ്രധാനമന്ത്രിയുടെ ചിരകാല സുഹൃത്തായ അദാനിക്കു ലഭിക്കാന്‍ മുഴുവന്‍ ഭരണസംവിധാനവും പ്രവര്‍ത്തിച്ചു.

പ്രധാനമന്ത്രിയുടെ പൂര്‍ണ പിന്തുണ അദാനിക്കുണ്ട്; രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രിയുടെ പൂര്‍ണ പിന്തുണ അദാനിക്കുണ്ട്; രാഹുല്‍ ഗാന്ധി

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. ബിജെപി സര്‍ക്കാരിന്റെ സഹായത്തോടെ മുംബൈയുടെ സമ്പാദ്യം തട്ടിയെടുക്കാനാണ് അദാനി ശ്രമിക്കുന്നതെന്നു രാഹുല്‍ പറഞ്ഞു. ധാരാവി വികസന പദ്ധതിയുടെ നടത്തിപ്പു പ്രധാനമന്ത്രിയുടെ ചിരകാല സുഹൃത്തായ അദാനിക്കു ലഭിക്കാന്‍ മുഴുവന്‍ ഭരണസംവിധാനവും പ്രവര്‍ത്തിച്ചു. പ്രധാനമന്ത്രിയുടെ പൂര്‍ണ പിന്തുണ അദാനിക്കുണ്ട്. വിമാനത്താവളവും തുറമുഖവും ഉള്‍പ്പെടെ വന്‍ പദ്ധതികളെല്ലാം ഒരു വ്യക്തിക്കു തന്നെ ലഭിക്കുന്നു. പദ്ധതി നടപ്പാക്കുമ്പോള്‍ ധാരാവിയുടെ താല്‍പര്യം സംരക്ഷിക്കണം.

Also Read:ഇറാനെതിരെ പുതിയ ഉപരോധം ഏര്‍പ്പെടുത്തി ബ്രിട്ടന്‍

സംസ്ഥാനത്തിനു ലഭിക്കേണ്ട 7 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികള്‍ മോദിയുടെയും അദാനിയുടെയും ഗുജറാത്തിലേക്കു കൊണ്ടുപോയെന്നും ഇതുവഴി 5 ലക്ഷം തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടെന്നും രാഹുല്‍ ആരോപിച്ചു. ഇന്ത്യാമുന്നണി അധികാരത്തിലെത്തിയാല്‍ ധാരാവി വികസന പദ്ധതിയുടെ ടെന്‍ഡര്‍ റദ്ദാക്കുമെന്ന ഉദ്ധവ് താക്കറെയുടെ പ്രഖ്യാപനത്തെ രാഹുല്‍ പിന്തുണയ്ക്കുകയും ചെയ്തു.

Top