രാഹുൽ ഗാന്ധിയുടെ ഹെലികോപ്ടർ ടേക്ക് ഓഫിന് ക്ലിയറൻസ് ലഭിച്ചില്ല

നരേന്ദ്ര മോദിയുടെ ഹെലികോപ്ടറിന് ​യാത്ര ചെയ്യേണ്ടിയിരുന്നതിനാലാണ് ഇത്തരത്തിൽ രാഹുലിന്റെ ഹെലികോപ്ടർ വൈകിയതെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്

രാഹുൽ ഗാന്ധിയുടെ ഹെലികോപ്ടർ ടേക്ക് ഓഫിന് ക്ലിയറൻസ് ലഭിച്ചില്ല
രാഹുൽ ഗാന്ധിയുടെ ഹെലികോപ്ടർ ടേക്ക് ഓഫിന് ക്ലിയറൻസ് ലഭിച്ചില്ല

ന്യൂഡൽഹി: നിലവിൽ കോൺഗ്രസ് എം.പിയും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ ഹെലികോപ്ടർ പുറപ്പെടാൻ വൈകിയതിൽ വിവാദം. ഹെലികോപ്ടറിന്റെ ​ടേക്ക് ഓഫിന് ക്ലിയറൻസ് ലഭിക്കാതിരുന്നത് ഝാർഖണ്ഡിലെ ഗോഡയിൽ നിന്നുമാണ്. ഇതുമൂലം രാഹുലിന്റെ ഹെലികോപ്ടർ ഏകദേശം രണ്ട് മണിക്കൂറാണ് ടേക്ക് ഓഫ് ചെയ്യാനാവാതെ വൈകീയത്. അതേസമയം രാഷ്ട്രീയപ്രേരിതമായാണ് ഹെലികോപ്ടറിന്റെ ടേക്ക് ഓഫ് വൈകിയതെന്ന് കോൺഗ്രസ് ആരോപിച്ചു.

രാഹുൽ ഗാന്ധിയുടെ ഹെലികോപ്ടർ വൈകിയത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവും ഝാർഖണ്ഡ് മന്ത്രിയുമായ ദീപിക പാണ്ഡേ പറഞ്ഞു. സ്വതന്ത്രമായി തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്താൻ ഇവിടെ അവകാശമില്ലെയെന്നും അവർ ചോദിച്ചു. മഹാഗാമയിൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് ശേഷം മടങ്ങുന്നതിനിടെയാണ് ഈ സംഭവം.

Also Read : മോദിയുടെ വിമാനത്തിന് സാങ്കേതികത്തകരാർ; തിരിച്ചുപോക്ക് വൈകും

ബി.ജെ.പി ചെയ്യുന്നത് മനസിലാകുന്നില്ല

ഇപ്പോൾ ഇവിടെ ഹെലികോപ്ടറിൽ കാത്തുനിൽക്കുന്നത് രാജ്യത്തിന്റെ പ്രതിപക്ഷ നേതാവാണ്. എന്നാൽ, അവർ പോകാനുള്ള അനുമതി നൽകിയില്ല. ബി.ജെ.പി എന്താണ് ചെയ്യുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. അവർ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നു. ലോക്സഭയിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നുവെന്നും ദീപിക പാണ്ഡേ കൂട്ടിച്ചേർത്തു.

Also Read : ആറുവിദ്യാർഥികൾ മരിച്ച കാറപകടം; പിന്നിൽ മദ്യലഹരിയെന്നു സൂചന

രാഹുലിന്റെ ഹെലികോപ്ടറിന് രണ്ട് മണിക്കൂറിന് ശേഷം ടേക്ക് ഓഫിനുള്ള അനുമതി ലഭിക്കുകയും അദ്ദേഹം അടുത്ത യോഗ സ്ഥലത്തേക്ക് പോവുകയും ചെയ്തു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്ടറിന് ​യാത്ര ചെയ്യേണ്ടിയിരുന്നതിനാലാണ് ഇത്തരത്തിൽ രാഹുലിന്റെ ഹെലികോപ്ടർ വൈകിയതെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

Top