തെറ്റ് തിരുത്തി മുന്നോട്ട് പോകുന്ന സമീപനമാണ് പണ്ട് മുതല്‍ പാര്‍ട്ടിക്കുള്ളത്: രാഹുല്‍ ഗാന്ധി

തെറ്റ് തിരുത്തി മുന്നോട്ട് പോകുന്ന സമീപനമാണ് പണ്ട് മുതല്‍ പാര്‍ട്ടിക്കുള്ളത്: രാഹുല്‍ ഗാന്ധി
തെറ്റ് തിരുത്തി മുന്നോട്ട് പോകുന്ന സമീപനമാണ് പണ്ട് മുതല്‍ പാര്‍ട്ടിക്കുള്ളത്: രാഹുല്‍ ഗാന്ധി

ലഖ്നൗ: സ്വാതന്ത്രാനന്തര ചരിത്രത്തില്‍ ഭരണത്തിലിരിക്കെ കോണ്‍ഗ്രസിനും തെറ്റ് പറ്റിയിട്ടുണ്ടന്നും എന്നാല്‍ ഇനി അങ്ങോട്ടുള്ള യാത്രയില്‍ തെറ്റ് തിരുത്തിയാവും പാര്‍ട്ടി മുന്നോട്ട് പോകുക എന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലഖ്നൗവില്‍ നടന്ന രാഷ്ട്രീയ സംവിധാന്‍ സമ്മേളന്‍ റാലിയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. വരും കാലത്ത് കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ പാര്‍ട്ടിയില്‍ കൊണ്ട് വരേണ്ടതുണ്ട്. തെറ്റ് തിരുത്തി മുന്നോട്ട് പോകുന്ന സമീപനമാണ് പണ്ട് മുതല്‍ പാര്‍ട്ടിക്കുള്ളത്. താന്‍ ഈ പറയുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ നിന്നാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

ബിജെപിയെയും നരേന്ദ്രമോദിയെയും കോണ്‍ഗ്രസ് നേതാവ് വിമര്‍ശിച്ചു. രാജ്യത്തിന്റെ താല്പര്യങ്ങള്‍ക്ക് മേലെ നിരന്തരം തെറ്റ് ആവര്‍ത്തിക്കുന്ന ബിജെപിയും നരേന്ദ്രമോദിയും അത് തിരുത്തുകയോ അതില്‍ പശ്ചാത്തപിക്കുകയോ ചെയ്യുന്നില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താന്‍ തുറന്ന സംവാദത്തിന് തയ്യാറാണെന്നും എന്നാല്‍ അദ്ദേഹം അതിന് തയ്യാറാവില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

തന്നോട് സംവാദം നടത്താന്‍ ബുദ്ധിമുട്ടാണെങ്കില്‍ പകരം കോണ്‍ഗ്രസ് അധ്യക്ഷനായ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി സംവാദത്തിനൊരുങ്ങാന്‍ മോദി തയ്യാറാവണമെന്നും രാഹുല്‍ പറഞ്ഞു.

Top