CMDRF

മലപ്പുറത്ത് ഇന്ന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ

മലപ്പുറത്ത് ഇന്ന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ
മലപ്പുറത്ത് ഇന്ന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ

മലപ്പുറം: രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ ഇന്നു മലപ്പുറം ജില്ലയില്‍. ഏറനാട്, വണ്ടൂര്‍ നിലമ്പുര്‍ നിയമസഭാ മണ്ഡലങ്ങളില്‍ ആണ് റോഡ് ഷോ നടക്കുക. കോഴിക്കോട് ജില്ലയിലെ പരിപാടികള്‍ക്ക് ശേഷം രാഹുല്‍ രാവിലെ 11.30ഓടെ മലപ്പുറം കീഴുപറമ്പില്‍ എത്തും. കീഴുപറമ്പ് അങ്ങാടിയില്‍ നടത്തുന്ന റോഡ് ഷോ യില്‍ മുസ്ലിം ലീഗ് നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കും.

ആറു സ്ഥലങ്ങളിലാണ് ഇന്ന് റോഡ് ഷോ നടക്കുന്നത്. വൈകിട്ട് കരുവാരക്കുണ്ടില്‍ നടക്കുന്ന റോഡ് ഷോക്ക് ശേഷം രാഹുല്‍ ഹെലികോപ്റ്ററില്‍ കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് തിരിക്കും.

Top