തിരുവനന്തപുരം : എൽ.ഡി.എഫ് സർക്കാരിന്റെ ബാർകോഴ അഴിമതിക്കെതിരെ ജൂൺ 12ന് യു.ഡി.എഫിന്റെ നേതൃത്വത്തിൽ നിശ്ചയിച്ചിരുന്ന നിയമസഭാ മാർച്ചും അന്ന് വൈകീട്ട് മൂന്നിന് ചേരാനിരുന്ന യു.ഡി.എഫ് സംസ്ഥാന ഏകോപന സമിതിയും രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തോട് അനുബന്ധിച്ച് നേതാക്കൾക്ക് പങ്കെടുക്കേണ്ടതുള്ളതിനാൽ മാറ്റിവെച്ചതായി യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ അറിയിച്ചു.
അതേസമയം ബാര്‍ കോഴ ആരോപണത്തിൽ പ്രതിപക്ഷപ്രതിഷേധത്തിൽ സ്തംഭിച്ച് നിയമസഭ. അടിയന്തര പ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ചതിലും അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യം തള്ളിയതിലും പ്രതിഷേധിച്ചാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്. സ്പീക്കറുടെ ഇരിപ്പിടം മറച്ച് പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നതോടെ നടപടികള്‍ വേഗത്തിലാക്കി. സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു.