ലഖ്‌നൗ: ഐപിഎല്ലിൽ അടുത്ത സീസണിൽ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ലഖ്‌നൗ സൂപ്പർ ജയന്റ്സ്. കെ.എൽ രാഹുലിനെ ടീമിൽ നിന്ന് പുറത്താക്കാനാണ് സാധ്യത. പകരം നിക്കോളാസ് പൂരനാകും അടുത്ത സീസണിൽ ടീമിനെ നയിക്കുന്നത്.
വെടിക്കെട്ട് ബാറ്ററായ പുരാനെ വിക്കറ്റ് കീപ്പറായി ഇറക്കാമെന്നാണ് ടീം മാനേജ്മെന്റ് കണക്കു കൂട്ടുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നിക്കോളാസ് പൂരൻ, മായങ്ക് യാദവ്, രവി ബിഷ്ണോയ്, മൊഹ്സിൻ ഖാൻ, ആയുഷ് ബദോനി എന്നിവരെയാണ് ലഖ്‌നൗ നിലനിർത്തുന്ന താരങ്ങൾ.
Also Read : എടാ മോനേ.. ബാഴ്സയെ വാനോളം പുകഴ്ത്തി തിയറി ഹെൻറി
പന്തെറിയുന്ന വേഗതയാണ് മായങ്ക് യാദവിനെ ടീമിൽ നിലനിർത്താനുള്ള തീരുമാനത്തിനു പിന്നിൽ. പരിക്കുകൾ കാരണം 2024 സീസണിൽ നാല് മത്സരങ്ങളിൽ മാത്രമാണ് താരം കളത്തിലിറങ്ങിയത്. എന്നാൽ ദേശീയ ടീമിലേക്ക് ക്ഷണം വന്നതോടെ താരത്തിന് വീണ്ടും ഡിമാൻഡ് കൂടിയിരിക്കുകയണ്.