ശിവജിയുടെ പ്രതിമ തകർന്ന സംഭവം: ഉത്തരവാദി മോദിയെന്ന് രാഹുൽ

സാംഗ്ലിയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു രാഹുലി​ന്‍റെ ​പ്രസ്താവന

ശിവജിയുടെ പ്രതിമ തകർന്ന സംഭവം: ഉത്തരവാദി മോദിയെന്ന് രാഹുൽ
ശിവജിയുടെ പ്രതിമ തകർന്ന സംഭവം: ഉത്തരവാദി മോദിയെന്ന് രാഹുൽ

മുംബൈ: ഹിന്ദു സാമ്രാജ്യ സ്ഥാപകൻ ഛത്രപതി ശിവജിയുടെ പ്രതിമ തകർന്ന സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരവാദിയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇത് സ്വജനപക്ഷപാതത്തി​ന്‍റെയും അഴിമതിയുടെയും ഉദാഹരണമാണെന്നും അദ്ദേഹം ആഞ്ഞടിച്ചു. സാംഗ്ലിയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു രാഹുലി​ന്‍റെ ​പ്രസ്താവന.

‘എന്തിനാണ് മോദി മാപ്പ് പറഞ്ഞത്? ആർ.എസ്.എസിൽ നിന്നുള്ള ഒരാൾക്ക് കരാർ നൽകിയതിനാണോ? പ്രതിമ നിർമാണത്തിൽ അഴിമതി നടത്തിയതിനാണോ? അതോ ഛത്രപതി ശിവജിയെപ്പോലുള്ള ഒരു പ്രതിഭയെ അവഹേളിച്ചതിനാണോ? കാരണം എന്തുതന്നെയായാലും പ്രധാനമന്ത്രിയും ബി.ജെ.പിയും അവരുടെ പെരുമാറ്റത്തിനും അഴിമതിക്കും മഹാരാഷ്ട്രയോട് മാപ്പ് പറയണം.

Also Read: മാംസഭക്ഷണം കൊണ്ടു വന്നുവെന്ന് ആരോപണം; സ്കൂൾ വിദ്യാർഥിയെ പുറത്താക്കി പ്രിൻസിപ്പൽ

എല്ലാ കരാറുകളും അദാനിക്കും അംബാനിക്കും മാത്രമായി നൽകിയതും രണ്ട് ആളുകൾക്ക് വേണ്ടി മാത്രം ഭരണം നടത്തുന്നന്നും എന്തുകൊണ്ടാണെന്ന് മോദി പറയണമെന്നും രാഹുൽ പറഞ്ഞു. പ്രതിഷേധങ്ങൾ കാരണം പിൻവലിച്ച കർഷക വിരുദ്ധ നിയമങ്ങൾക്ക് പ്രധാനമന്ത്രി മാപ്പ് പറഞ്ഞിട്ടില്ലെന്നും നോട്ട് നിരോധനത്തിനും തെറ്റായ ചരക്ക് സേവന നികുതിക്കും മോദി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘മോദി ദശകം’ എന്നറിയപ്പെടുന്ന കാലഘട്ടത്തിൽ ആർ.എസ്.എസ് സ്ഥാപനങ്ങൾ പിടിച്ചെടുത്തത് സംബന്ധിച്ച് കോൺഗ്രസ് എം.പി ദീർഘമായി സംസാരിച്ചു. തെരഞ്ഞെടുപ്പ് കമീഷൻ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നിയമസംവിധാനം, ബ്യൂറോക്രസി എന്നിങ്ങനെ കഴിയുന്നിടത്തെല്ലാം അവർ തങ്ങളുടെ ആളുകളെ നട്ടുപിടിപ്പിക്കുന്നു. ‘നിങ്ങൾ ആർ.എസ്.എസുകാരാണെങ്കിൽ അവർ നിങ്ങളെ ഉൾക്കൊള്ളും. നിങ്ങൾ ആർ.എസ്.എസിൽ നിന്നുള്ള ആളല്ലെങ്കിൽ ഇടമില്ല.’കഴിഞ്ഞ ഒരു വർഷമായി താൻ ശക്തമായി ആവശ്യമുന്നയിക്കുന്ന ജാതി സെൻസസിനെക്കുറിച്ചും രാഹുൽ പ്രതിപാദിച്ചു. ഇൻഡ്യാ ബ്ലോക്കിൽ നിന്നുള്ള മുന്നേറ്റം എങ്ങനെയാണ് ബി.ജെ.പിയെയും ആർ.എസ്.എസിനെയും ചില എതിർപ്പുകളെ പരിഗണിക്കാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വിവരിച്ചു.

Also Read: ഹരിയാന തെരഞ്ഞെടുപ്പ്; ബി.ജെ.പിക്കുള്ളിൽ ഭിന്നത

സിന്ധുദുർഗ് ജില്ലയിലെ 35 അടി ഉയരമുള്ള ഛത്രപതി ശിവജിയുടെ പ്രതിമ ഓഗസ്റ്റ് 26നാണു തകർന്നുവീണത്. കഴിഞ്ഞ വർഷം ഡിസംബർ 4ന് നാവിക ദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അനാച്ഛാദനം ചെയ്തത്.

Top