ഹരിയാനയിലെ തോല്‍വി പരിശോധിക്കും, അട്ടിമറി സംശയിക്കുന്നു: രാഹുല്‍ ഗാന്ധി

ആദ്യഫല സൂചനകളിൽ മുന്നിട്ട് നിന്ന കോൺഗ്രസിന് കിട്ടിയത് 37 സീറ്റുകളാണ്

ഹരിയാനയിലെ തോല്‍വി പരിശോധിക്കും, അട്ടിമറി സംശയിക്കുന്നു: രാഹുല്‍ ഗാന്ധി
ഹരിയാനയിലെ തോല്‍വി പരിശോധിക്കും, അട്ടിമറി സംശയിക്കുന്നു: രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: ഹരിയാനയിലെ തോല്‍വി അപ്രതീക്ഷിതമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. വിവിധ നിയമസഭാ മണ്ഡലങ്ങളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികൾ തെരഞ്ഞെടുപ്പ് കമീഷനെ ധരിപ്പിക്കുമെന്ന് രാഹുൽ പറഞ്ഞു.നിരവധി മണ്ഡലങ്ങളില്‍ നിന്നും പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഈ പരാതികളെല്ലാം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ആദ്യഫല സൂചനകളിൽ മുന്നിട്ട് നിന്ന കോൺഗ്രസിന് കിട്ടിയത് 37 സീറ്റുകളാണ്. ബി.ജെ.പി 48 സീറ്റുകളുമായി വീണ്ടും അധികാരം ഉറപ്പിച്ചു. പിന്നാലെ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന ആരോപണവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിരുന്നു. ഹരിയാന, ജമ്മു കശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം രാഹുല്‍ഗാന്ധി നടത്തുന്ന ആദ്യ പ്രതികരണമാണിത്. ജമ്മു കശ്മീരില്‍ ഇന്ത്യ സഖ്യം നേടിയത് ഇന്ത്യയുടെ ഭരണഘടനയുടെ വിജയമാണ്, ജനാധിപത്യ ആത്മാഭിമാനത്തിന്റെ വിജയമാണ്. വിജയത്തില്‍ ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് ഹൃദയംഗമമായ നന്ദി അറിയിക്കുന്നതായും രാഹുല്‍ഗാന്ധി വ്യക്തമാക്കി.

Also Read: അനന്തനാഗില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ജവാന്‍ കൊല്ലപ്പെട്ട നിലയില്‍

ജമ്മു-കശ്മീരിൽ നാഷനൽ കോൺഫറൻസ് (എൻ.സി)-കോൺഗ്രസ് സഖ്യം 49 സീറ്റുകൾ നേടിയാണ് അധികാരം ഉറപ്പിച്ചത്. നാഷനൽ കോൺഫറൻസ് 42 സീറ്റുകളും സഖ്യകക്ഷിയായ കോൺഗ്രസ് ആറ് സീറ്റും നേടി. സഖ്യത്തിന്റെ ഭാഗമായ സി.പി.എം ഒരിടത്തും ജയിച്ചു. ജമ്മുവിൽ ബി.ജെ.പിക്ക് 29 സീറ്റുണ്ട്. മുൻ ഭരണകക്ഷിയായ പി.ഡി.പി മൂന്ന് സീറ്റിലൊതുങ്ങി.

Top