‘രാഹുലിനെ സ്ഥാനാർത്ഥിയാക്കിയത് ഷാഫിയും വി ഡി സതീശനും ചേർന്ന്’; എം വി ഗോവിന്ദൻ

പാലക്കാട്ടെ കത്ത് വിവാദത്തിലാണ് എം വി ഗോവിന്ദൻറെ പ്രതികരണം

‘രാഹുലിനെ സ്ഥാനാർത്ഥിയാക്കിയത് ഷാഫിയും വി ഡി സതീശനും ചേർന്ന്’; എം വി ഗോവിന്ദൻ
‘രാഹുലിനെ സ്ഥാനാർത്ഥിയാക്കിയത് ഷാഫിയും വി ഡി സതീശനും ചേർന്ന്’; എം വി ഗോവിന്ദൻ

തൃശ്ശൂർ: പാലക്കാട് സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിൽ എത്തിയത് ഷാഫി പറമ്പിൽ എംപിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേർന്ന് നടത്തിയ പ്രത്യേക പാക്കേജിലെന്ന് എം വി ഗോവിന്ദൻ. കോൺഗ്രസിനകത്ത്‌ ശക്തമായ രീതിയിൽ വിവാദം നിലനിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ കത്ത് വിവാദത്തിലാണ് എം വി ഗോവിന്ദൻറെ പ്രതികരണം.

‘കോൺഗ്രസിന്റെ ജില്ലാ നേതൃത്വം കെ മുരളീധരനെ മത്സരിപ്പിക്കണം എന്ന അഭിപ്രായം രേഖപ്പെടുത്തി എന്ന കാര്യം പുറത്തുവന്നിരിക്കുകയാണ്. അത് പരിഗണിക്കാതെയാണ് രാഹുലിനെ ഷാഫിയും വി ഡി സതീശനും ചേർന്ന് സ്ഥാനാർഥിയാക്കിയത്’. ഇടതുമുന്നണിക്ക് അനുകൂലമായ സാഹചര്യം ഒരുങ്ങാൻ ഇത് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

സരിൻ നിൽക്കുമ്പോൾ വലിയൊരു വിജയസാധ്യത കാണുന്നുണ്ടെന്ന് അദേഹം വ്യക്തമാക്കി. ശശി തരൂരും വെള്ളാപ്പള്ളി നടേശനും സരിൻ മിടുക്കനായ സ്ഥാനാർത്ഥിയാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.

Top