‘ഷാഫിയുടെ പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കിയത്’; ശശി തരൂര്‍

പാലക്കാട് യുഡിഎഫിന്റെ ഭൂരിപക്ഷം വര്‍ദ്ധിക്കും എന്നാണ് വിശ്വാസമെന്നും തരൂര്‍ പറഞ്ഞു. ജനങ്ങള്‍ ഒപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

‘ഷാഫിയുടെ പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കിയത്’; ശശി തരൂര്‍
‘ഷാഫിയുടെ പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കിയത്’; ശശി തരൂര്‍

പാലക്കാട്: ഷാഫിയുടെ പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് ശശി തരൂര്‍ പറഞ്ഞു. ഷാഫിയെ പോലെ യുവാവാണ് രാഹുല്‍. ഷാഫിയെ പോലെ ഊര്‍ജസ്വലന്‍. പാലക്കാടിന്റെ ശബ്ദം രാഹുലിന് നിയമസഭയില്‍ കേള്‍പ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.

Also Read: സൗന്ദര്യപ്രേമികള്‍ക്ക് മുന്നറിയിപ്പ്; സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളില്‍ മാരക രാസവസ്തുക്കള്‍

പാലക്കാട് യുഡിഎഫിന്റെ ഭൂരിപക്ഷം വര്‍ദ്ധിക്കും എന്നാണ് വിശ്വാസമെന്നും തരൂര്‍ പറഞ്ഞു. ജനങ്ങള്‍ ഒപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ പി സരിനെതിരെയും ശശി തരൂര്‍ രംഗത്തെത്തി. പി സരിന്‍ തെറ്റ് ചെയ്തു.കോണ്‍ഗ്രസില്‍ തുടര്‍ന്നിരുന്നെങ്കില്‍ സരിനിന് അവസരം ലഭിക്കുമായിരുന്നു. പാര്‍ട്ടി വിട്ടത് സരിന് നഷ്ടമുണ്ടാക്കും.സരിന് എല്‍ഡിഎഫിലെ പലരും വോട്ട് ചെയ്യില്ലെന്നും ശശി തരൂര്‍ പറഞ്ഞു.പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന് വേണ്ടി പലരും പ്രചാരണത്തിന് ഇറങ്ങിയില്ല.ബിജെപിക്ക് കഷ്ടകാലമാണ്. ഇത്തവണ ബിജെപി കുറേ കഷ്ടപ്പെടുമെന്നും ശശി തരൂര്‍ പറഞ്ഞു.

Top