CMDRF

നേതാക്കളുടെ പെട്ടി തൂക്കി നടക്കലാണ് രാഹുലിന്റെ പ്രധാന പണി; പി സരിന്‍

സഖാവേ എന്ന വിളി ഏറെ സന്തോഷത്തോടെ സ്വീകരിക്കും.

നേതാക്കളുടെ പെട്ടി തൂക്കി നടക്കലാണ് രാഹുലിന്റെ പ്രധാന പണി; പി സരിന്‍
നേതാക്കളുടെ പെട്ടി തൂക്കി നടക്കലാണ് രാഹുലിന്റെ പ്രധാന പണി; പി സരിന്‍

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ നേതാക്കളുടെ പെട്ടി തൂക്കിയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കറിയാമെന്ന് ഡോ. പി സരിന്‍. നേതാക്കളുടെ പെട്ടി തൂക്കി നടക്കലാണ് രാഹുലിന്റെ പ്രധാന പണി. ആ ബോധത്തില്‍ പെട്ടികളുമായാണ് പാലക്കാട്ടേക്ക് വന്നതെന്ന് പി സരിന്‍ പരിഹരിച്ചു. പെട്ടികളില്‍ പണം നിറക്കുന്ന ആളാണ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലെന്നും പി സരിന്‍ ആരോപിച്ചു. പ്രമുഖ മാധ്യമത്തോടായിരുന്നു പി സരിന്റെ പ്രതികരണം.

സിപിഎം ആവശ്യപ്പെട്ടാല്‍ പാര്‍ട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കും. സഖാവേ എന്ന വിളിയും ഏറെ സന്തോഷത്തോടെ സ്വീകരിക്കും. പാര്‍ട്ടി അംഗമാകുന്നതിലും സന്തോഷമേയുള്ളു. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് മത്സരം. എങ്ങനെയാണ് ഒരു സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കേണ്ടത് എന്നതില്‍ സി.പി.എം കാണിക്കുന്നത് മറ്റു പാര്‍ട്ടികള്‍ക്ക് മാതൃകയാണെന്നും പി സരിന്‍ പറഞ്ഞു.

Top