ന്യൂഡൽഹി: സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ കെ-റെയിൽ പദ്ധതി നടപ്പിലാക്കാൻ തയ്യാറാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.കെ- റെയില്‍ നടപ്പാക്കുന്നതില്‍ സാങ്കേതികവും പാരിസ്ഥിതികവുമായ ചില തടസ്സങ്ങളുണ്ട്. അവ പരിഹരിച്ചാല്‍ പദ്ധതി നടപ്പാക്കാന്‍ റെയില്‍വേ സന്നദ്ധമാണെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം ഡല്‍ഹില്‍വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.
ALSO READ: തീവണ്ടിയിലുണ്ടായ പടക്ക സ്ഫോടനത്തിൽ നാലു പേർക്ക് പരുക്ക്
കെ-റെയിൽ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. കേന്ദ്രസർക്കാറാണ് പദ്ധതിക്ക് തടസമെന്നും സംസ്ഥാന സർക്കാർ ആരോപിച്ചിരുന്നു. ഇതിനിടെയാണ് പദ്ധതിയെ പിന്തുണച്ച് കേന്ദ്ര റെയിൽവേ മന്ത്രി തന്നെ രംഗത്തെത്തുന്നത്.