കൊച്ചി: കൊല്ലം എറണാകുളം റൂട്ടിലെ യാത്ര പ്രതിസന്ധിക്ക് പരിഹാരം. പ്രത്യേക ട്രെയിന്‍ അനുവദിച്ചു റെയില്‍വേ ഉത്തരവായി. തിങ്കള്‍ മുതല്‍ വെള്ളിവരെ സര്‍വീസ് ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. പാലരുവി വേണാട് എക്സ്പ്രസ്സുകളിലെ യാത്രാദുരിതത്തിന് ഇതോടെ അറുതിയാകുമെന്നാണ് പ്രതീക്ഷ. ആദ്യഘട്ടത്തില്‍ കൊല്ലം മുതല്‍ എറണാകുളം വരെ ആയിരിക്കും ട്രെയിന്‍ സര്‍വീസ് നടത്തുക.
അതേ സമയം, യാത്രാ ദുരിതം രൂക്ഷമായ സാഹചര്യത്തില്‍ ഹ്രസ്വദൂര യാത്രക്കാര്‍ കൂടുതലായി ആശ്രയിക്കുന്ന വേണാട് എക്സ്പ്രസിന് കൂടുതല്‍ കോച്ച് അനുവദിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാന് റെയില്‍വേ ബോര്‍ഡ് ചെയര്മാന് കത്തെഴുതിയിരുന്നു. കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ മെമു സര്‍വീസ് ആരംഭിക്കണമെന്നും കത്തില്‍ ആവശ്യമുന്നയിച്ചിരുന്നു.