മഴയും കനത്ത മൂടല്‍ മഞ്ഞും; കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണം

മഴയും കനത്ത മൂടല്‍ മഞ്ഞും; കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണം
മഴയും കനത്ത മൂടല്‍ മഞ്ഞും; കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണം

മഴയും കനത്ത മൂടല്‍ മഞ്ഞും കാരണം കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഉച്ചയോടെ സര്‍വീസുകള്‍ പുനസ്ഥാപിച്ചു.കോയമ്പത്തൂരിലേക്കും നെടുമ്പാശ്ശേരിയിലേകുമാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്. കാലാവസ്ഥ അനുകൂലമായ ശേഷം വഴിതിരിച്ചുവിട്ട നാല് വിമാനങ്ങളും യാത്രക്കാരുമായി കരിപ്പൂരില്‍ തിരിച്ചെത്തി. മഴ തുടരുന്ന സാഹചര്യത്തില്‍ കരിപ്പൂരില്‍ സുരക്ഷയുടെ ഭാഗമായി വിമാന സര്‍വീസുകളുടെ ക്രമീകരണങ്ങള്‍ തുടര്‍ന്നും ഉണ്ടാകുമെന്നും എയര്‍പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ബഹ്റൈനിലേക്കും ദോഹയിലേക്ക് ഉള്ള വിമാനങ്ങള്‍ ഏറെ വൈകിയാണ് ഇന്ന് പുറപ്പെട്ടത്. അതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപത്തെ കനാല്‍ നിറഞ്ഞ് വീടുകളുടെ മുറ്റത്ത് വെള്ളം കയറി. വിമാനത്താവളത്തിന്റെ വളപ്പിലെ വെള്ളമാണ് കനാലില്‍ എത്തുന്നത്. വിമാനത്താളത്തിന്റെ ചുറ്റുമതില്‍ കഴിഞ്ഞ ഒക്ടോബറില്‍ തകര്‍ന്നിരുന്നു. മതില്‍ പുനസ്ഥാപിക്കാത്തതിനാല്‍ വലിയ തോതിലാണ് വെള്ളം ഒഴുകി വരുന്നത്.

Top