CMDRF

വജ്രക്കല്ലുകളിലെ മഴവിൽത്തിളക്കം; ശ്രദ്ധേയമായി ഇഷ അംബാനിയുടെ നെക്ലേസ്, ഇത് ലോകത്ത് ഒരേ ഒരാൾക്ക് മാത്രം !

വജ്രക്കല്ലുകളിലെ മഴവിൽത്തിളക്കം; ശ്രദ്ധേയമായി ഇഷ അംബാനിയുടെ നെക്ലേസ്, ഇത് ലോകത്ത് ഒരേ ഒരാൾക്ക് മാത്രം !
വജ്രക്കല്ലുകളിലെ മഴവിൽത്തിളക്കം; ശ്രദ്ധേയമായി ഇഷ അംബാനിയുടെ നെക്ലേസ്, ഇത് ലോകത്ത് ഒരേ ഒരാൾക്ക് മാത്രം !

4, 000 മണിക്കൂറുകൾ എടുത്ത് ഡിസൈൻ ചെയ്ത ഒരപൂർവ നെക്ക്ലേസ്. ഇത് പൂർത്തിയാകാൻ വേണ്ടി വന്നത് 100 കണക്കിന് വിദഗ്ധതൊഴിലാളികൾ. തീർന്നില്ല. ഈ നെക്ക്ലേസ് ലോകത്തിൽ ഒരേ ഒരാൾക്ക് മാത്രം. മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി തന്റെ സഹോദരൻ ആനന്ദ് അംബാനിയുടെ വിവാഹത്തിന് ധരിച്ച ആപൂർവ വജ്ര നെക്ക്ലേസ് ലോകത്തു വാർത്തയാണ് .റിപോർട്ടുകൾ പറയുന്നത് നെക്ലേസിൻ്റെ ഓരോ ഘടകങ്ങളും വളരെ സൂക്ഷ്മതയോടെ മണിക്കൂറുകൾ എടുത്ത് നിർമിച്ചതാണ് എന്നാണ്. ഇതിൽ ഉൾപ്പെടുത്തിയിരുന്ന വെള്ള വജ്രങ്ങൾ പരമ്പരാഗത പൊട്രെയിറ്റ്-കട്ടിൽ നിർമിച്ചവയാണ് . നിറമുള്ള അപൂർവ വജ്രങ്ങളും രത്നങ്ങളും ഉൾപ്പെടുത്തിയത് നെക്ക്ലേസിന് നൽകിയത് മഴവിൽത്തിളക്കം. സൗന്ദര്യത്തിൻ്റെയും ലക്ഷ്വറിയുടെയും പ്രൗഡിയുടെയും സമന്വയമായാണ് നെക്‌ളേസ്‌ വാർത്തകളിൽ ഇടംപിടിച്ചത്.

മുംബൈയിലെ തന്നെ പുരാതന ഫാൻസി ഡയമണ്ട് ആഭരണ നിർമാതാക്കളായ കാന്തിലാൽ ഛോട്ടാലാൽ ആണ് ഇത് ഡിസൈൻ ചെയ്തത്. ഗാ‍ഡൻ ഓഫ് ലവ് എന്നാണ് ഈ അപൂർവവും മനോഹരവുമായ പീസിന് പേരിട്ടത്. നൂറുകണക്കിന് ആഭരണ നിർമാതാക്കൾ ചേർന്ന് 4,000 മണിക്കൂർ കൊണ്ടാണ് നെക്ക്ലേസ് പൂർത്തിയാക്കിയത്. അപൂർവ നിറങ്ങളിലെ വജ്രങ്ങളും മാലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പിങ്ക്, നീല, പച്ച, ഓറഞ്ച് നിറങ്ങളിലെ അപൂർവ വജ്രങ്ങൾ ഉൾപ്പെടുത്തിയാണ് നെക്ക്ലേസ് ഡിസൈൻ ചെയ്തിരിക്കുന്നത് .

Top