CMDRF

യുഎഇയില്‍ ദുരിതംവിതച്ച് മഴ

യുഎഇയില്‍ ദുരിതംവിതച്ച് മഴ
യുഎഇയില്‍ ദുരിതംവിതച്ച് മഴ

മനാമ: യുഎഇയില്‍ കനത്ത മഴ വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയത് ബുദ്ധിമുട്ട് സൃഷ്ടിച്ചു. വീടുകളിലും ഷോപ്പിങ് കോംപ്ലക്‌സുകളിലും കടകളിലും നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറി. വെള്ളക്കെട്ടുണ്ടായ റോഡുകളില്‍ ഗതാഗതം തിരിച്ചുവിട്ടു. വെള്ളക്കെട്ട് ഒഴിവാക്കാനായി യന്ത്രസഹായത്തോടെ വെള്ളം പമ്പുചെയ്ത് മാറ്റുകയായിരുന്നു. ഇതിനാവശ്യമായ സജ്ജീകരണങ്ങള്‍ നേരത്തേതന്നെ ക്രമീകരിച്ചിരുന്നു.

പല ഭാഗങ്ങളിലും ഇടിമിന്നലിന്റെയും ആലിപ്പഴ വര്‍ഷത്തിന്റെയും അകമ്പടിയോടെയാണ് മഴയെത്തിയത്. ദുബൈ, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ തുടങ്ങി മിക്ക നഗരങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ദുബൈ വിമാനത്താവളത്തിലെ നിരവധി വിമാന സര്‍വിസുകള്‍ മഴ കാരണം റദ്ദാക്കി. ദുബൈ മെട്രോ, ബസ്, ടാക്‌സി സര്‍വിസുകളെയും ചില സ്ഥലങ്ങളില്‍ മഴ ബാധിച്ചു. അതേസമയം, യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് ദുബൈ മെട്രോ പുലര്‍ച്ച മൂന്നുവരെ സര്‍വിസ് നടത്തുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ദുരന്തനിവാരണത്തിന് ശക്തമായ സംവിധാനങ്ങളുമായി വിവിധ സര്‍ക്കാര്‍ സംവിധാനങ്ങള്‍ രംഗത്തുണ്ട്. മഴ ബുധനാഴ്ച പകലോടെ കുറയുമെന്നാണ് കാലാവസ്ഥ വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്. വടക്കു കിഴക്കന്‍ എമിറേറ്റുകളിലും മഴ ശക്തമാണ്. രാജ്യത്തെ ഡാമുകളില്‍ ചിലത് കവിഞ്ഞൊഴുകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Top