CMDRF

മഴക്കെടുതി; ക്യാപിറ്റല്‍ ഗവര്‍ണര്‍ ജനങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തി

മഴക്കെടുതി; ക്യാപിറ്റല്‍ ഗവര്‍ണര്‍ ജനങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തി
മഴക്കെടുതി; ക്യാപിറ്റല്‍ ഗവര്‍ണര്‍ ജനങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തി

മനാമ: കാപിറ്റല്‍ ഗവര്‍ണര്‍ ശൈഖ് റാശിദ് ബിന്‍ അബ്ദുറഹ്‌മാന്‍ ആല്‍ ഖലീഫ മഴക്കെടുതി വിലയിരുത്തി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ നിര്‍ദേശ പ്രകാരമാണ് ജനങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും ഉചിത നഷ്ടപരിഹാരം നിര്‍ദേശിക്കുന്നതിനും ഗവര്‍ണര്‍ മുന്‍കൈയെടുത്തത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെയ്ത മഴയില്‍ പല വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായിരുന്നു. നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് കിരീടാവകാശി പ്രഖ്യാപിച്ചിരുന്നു.

ആഭ്യന്തര മന്ത്രി ജനറല്‍ ശൈഖ് റാശിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫയും ഇത് സംബന്ധിച്ച തുടര്‍നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. വിവിധ സര്‍ക്കാര്‍ അതോറിറ്റികള്‍, പ്രാദേശിക എം.പിമാര്‍, മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ പൊതുജനങ്ങള്‍ക്കാവശ്യമായ സഹായ ഹസ്തങ്ങള്‍ ചെയ്തു കൊടുക്കാന്‍ സന്നദ്ധമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

Top