മഴക്കാല ചര്‍മ്മ സംരക്ഷണം

മഴക്കാല ചര്‍മ്മ സംരക്ഷണം
മഴക്കാല ചര്‍മ്മ സംരക്ഷണം

വേനല്‍ക്കാലത്തേതുപോലെ തന്നെ ചര്‍മ്മ സംരക്ഷണം വേണ്ട കാലമാണ് മഴക്കാലം.മഴക്കാലത്ത് ചര്‍മസുഷിരങ്ങള്‍ അടയുന്നത് സാധാരണയാണ്. ഇത് മുഖക്കുരുവിനും ബ്ലാക്, വൈറ്റ് ഹെഡ്സിനുമെല്ലാം ഇടയാക്കുകയും ചെയ്യുന്നു. ഇതിന് പരിഹാരമായി ചെയ്യാവുന്ന ഏറ്റവും സിംപിള്‍ വഴിയാണ് ആവി പിടിയ്ക്കുകയെന്നത്. ഇത് ചര്‍മകോശങ്ങളെ തുറക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ സെബം അടിഞ്ഞ് കൂടി മുഖക്കുരു പോലുളള പ്രശ്നങ്ങള്‍ ഒഴിവാക്കാനും സഹായിക്കുന്നു. ചര്‍മത്തിന് തിളക്കവും മിനുസവുമെല്ലാം മഴക്കാലത്ത് നല്‍കാന്‍, ചര്‍മം ക്ലീന്‍ ചെയ്യാന്‍ ആവി പിടിയ്ക്കുന്നത് നല്ലതാണ്. ആവി പിടിയ്ക്കുന്ന വെള്ളത്തില്‍ തുളസി പോലുളളവ ഇട്ട ആവി പിടിയ്ക്കുന്നതും ഏറെ ഗുണകരമാണ്. മഴക്കാലത്ത് സണ്‍സ്‌ക്രീന്‍ പുരട്ടണോയെന്ന ചിന്തയുള്ളവരുണ്ട്. പുറത്തു പോകുമ്പോള്‍ സണ്‍സ്‌ക്രീന്‍ മഴക്കാലമെങ്കിലും പുരട്ടേണ്ടത് ഏറെ അത്യാവശ്യമാണ. സൂര്യന്‍ മഴക്കാലമെങ്കിലും അള്‍ട്രാവയലറ്റ് രശ്മികള്‍ പുറപ്പെടുവിയിക്കുന്നുണ്ട്. ഇതിനാല്‍ ഇതില്‍ നിന്നും ചര്‍മത്തിന് സംരക്ഷണം നല്‍കേണ്ടത് ആവശ്യമാണ്. സണ്‍സ്‌ക്രീന്‍ മഴക്കാലത്തും നിര്‍ബന്ധമാകുന്നതിന് പുറകിലെ ഒരു കാരണം ഇതു കൂടിയാണ്. വീട്ടിനകത്തും പുറത്തും ഇത് ഉപയോഗിയ്ക്കുക.

മഴക്കാലത്ത് ചര്‍മത്തിന് പുറമേ നിന്നുള്ള സംരക്ഷണം മാത്രമല്ല, ഉള്ളില്‍ നിന്നുള്ള സംരക്ഷണം കൂടി പ്രധാനമാണ്. ദാഹം പൊതുവേ കുറയുന്നത് കൊണ്ട് മഴക്കാലത്ത് വെള്ളം കുടിയും കുറയുന്നത് പതിവാണ്. എന്നാല്‍ മഴക്കാലത്തും 8 ഗ്ലാസ് വെള്ളമെങ്കിലും ചുരുങ്ങിയത് ശീലമാക്കാം. ഹെര്‍ബല്‍ ടീ പോലുള്ളവ കുടിയ്ക്കുന്നത് നല്ലതാണ്. ഇതുപോലെ ആരോഗ്യകരമായ പച്ചക്കറികളും ഫലവര്‍ഗങ്ങളും കഴിയ്ക്കുക. പ്രത്യേകിച്ചും വൈറ്റമിന്‍ സി അടങ്ങിയവ. ചര്‍മാരോഗ്യത്തിന് ഇതേറെ പ്രധാനമാണ്. മഴക്കാലത്ത് അമിതമായ മേയ്ക്കപ്പ് ഒഴിവാക്കുന്നതാണ് നല്ലത്. ഇതുപോലെ ചര്‍മസംബന്ധമായ അലര്‍ജിയോ മറ്റോ ഉണ്ടെങ്കില്‍ ഒരു ഡെര്‍മറ്റോളജിസ്റ്റിന്റെ സേവനം തേടുക. തുളസി, ആര്യവേപ്പ്, പച്ചമഞ്ഞള്‍ പോലുളള ചര്‍മസംരക്ഷണവഴികള്‍ പ്രയോഗിയ്ക്കാവുന്നതാണ്. ഇടയ്ക്കിടെ മുഖം കഴുകുക. പ്രത്യേകിച്ചും മുഖക്കുരുവെങ്കില്‍. ചര്‍മം ക്ലീനാക്കി സൂക്ഷിയ്ക്കാം. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഓയില്‍ ബാത്ത് ശീലമാക്കാം. തണുപ്പാണെന്ന് കരുതി കൂടുതല്‍ ചൂടുളള വെള്ളം ഉപയോഗിച്ച് കുളിയ്ക്കരുത്. ഇളം ചൂടുവെള്ളമാണ് ചര്‍മത്തിന് നല്ലത്. അല്ലാത്തപക്ഷം ചര്‍മത്തിലെ ഈര്‍പ്പം നഷ്ടപ്പെടാനും ചുളിവുകള്‍ ഉണ്ടാവാന്‍ ഇടയാകും.

Top