CMDRF

നരേന്ദ്രമോദി പ്രധാനമന്ത്രിയാകണമെന്ന് ആദ്യം പറഞ്ഞത് താനെന്ന് രാജ് താക്കറെ

നരേന്ദ്രമോദി പ്രധാനമന്ത്രിയാകണമെന്ന് ആദ്യം പറഞ്ഞത് താനെന്ന് രാജ് താക്കറെ
നരേന്ദ്രമോദി പ്രധാനമന്ത്രിയാകണമെന്ന് ആദ്യം പറഞ്ഞത് താനെന്ന് രാജ് താക്കറെ

മുംബൈ: നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാകണം എന്നുപറഞ്ഞ ആദ്യ വ്യക്തി താനായിരുന്നുവെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ. പ്രതിപക്ഷത്തായിരുന്നപ്പോഴും മോദിക്കെതിരെ വ്യക്തിപരമായ പരാമര്‍ശമങ്ങള്‍ ഉയര്‍ത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി-ശിവസേന (ഷിന്‍ഡെ)-എന്‍സിപി (അജിത് പവാര്‍) സഖ്യത്തിന് രാജ് താക്കറെ പിന്തുണ പ്രഖ്യാപിച്ചു. തൊണ്ണൂറുകള്‍ മുതല്‍ ബിജെപിയുമായി അടുത്തബന്ധമാണ് രാജ് താക്കറെയ്ക്കുള്ളത്.

”നവനിര്‍മാണ്‍ സേന നിരുപാധികം ബിജെപി-ശിവസേന-എന്‍സിപി സഖ്യത്തിന് പിന്തുണ നല്‍കുന്നു. ഈ പിന്തുണ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എന്‍ഡിഎ സഖ്യത്തിനും മാത്രമാണ്. എല്ലാവരും തിരഞ്ഞെടുപ്പിന് തയാറായിക്കൊള്ളൂ.” – രാജ് താക്കറെ പറഞ്ഞു.

”ആര്‍ട്ടിക്കിള്‍ 370 നെ പിന്തുണച്ചുകൊണ്ടുള്ള ആദ്യ ട്വീറ്റ് എന്റെ ആയിരുന്നു. സിഎഎ, എന്‍ആര്‍സിയെ പിന്തുണച്ചുകൊണ്ടുള്ള റാലിയില്‍ ഞാന്‍ പങ്കെടുക്കാന്‍ പോവുകയാണ്. ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും മോദിയെ കുറ്റപ്പെടുത്തുന്ന രീതിയില്‍ ഒരിക്കലും സംസാരിച്ചിട്ടില്ല. ലോകത്ത് ഏറ്റവും ചെറുപ്പം ഇന്ത്യക്കാണ്. മറ്റെല്ലാം വിട്ട് മോദി യുവത്വത്തെ ശ്രദ്ധിക്കണം. അതാണ് രാജ്യത്തിന്റെ ഭാവി.” രാജ് താക്കറെ കൂട്ടിച്ചേര്‍ത്തു.

സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച രാജ് താക്കറെയ്ക്ക് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ നന്ദി അറിയിച്ചു. അതേസമയം രാജ് താക്കറെയെ പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. രാജ് ബിജെപിയുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുമെന്നുള്ളത് തങ്ങള്‍ക്ക് ഉറപ്പായിരുന്നുവെന്നും ഒരു കടുവ ഇത്രപെട്ടെന്ന് ആട്ടിന്‍കുട്ടിയായി മാറുമെന്ന് കരുതിയില്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു. രാജ് താക്കറെയെ പോലൊരു പോരാളിക്ക് എങ്ങനെ അടിമയാകാന്‍ കഴിയുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ചോദ്യം.

Top