ജയ്പൂർ: അഹമ്മദാബാദിൽ ചികിത്സയിലിരിക്കെ രാജസ്ഥാനിലെ അസിസ്റ്റന്റ് കളക്ടർ മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം. ബുധനാഴ്ച വൈകീട്ടായിരുന്നു ഓഫീസർ പ്രിയങ്ക ബിഷ്ണോയി മരിച്ചത്. ജോധ്പൂരിലെ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ അപാകതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചതിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ടാഴ്ച മുമ്പ് ജോധ്പൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയിരുന്നു പ്രിയങ്ക.
ആരോഗ്യ നില വഷളായി അഹമ്മദാബാദിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിൽ പിശകുകൾ സംഭവിച്ചതായി ബന്ധുക്കൾ ആരോപിച്ചു. തുടർന്ന് ജോധ്പൂരിലെ സമ്പൂർണാനന്ദ് മെഡിക്കൽ കോളേജ് (എസ്എൻഎംസി) പ്രിൻസിപ്പൽ ഭാരതി സരസ്വത്തിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തെ അന്വേഷണത്തിനായി ജോധ്പൂർ ജില്ലാ കളക്ടർ ഗൗരവ് അഗർവാൾ ചുമതലപ്പെടുത്തി. ജോധ്പൂരിലെ അസിസ്റ്റൻ്റ് കളക്ടറായാണ് ബിഷ്ണോയിയെ നിയമിച്ചത്.