കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തകര്‍ത്ത് രാജസ്ഥാന്. അവസാന പന്ത് വരെ നീണ്ട ആവേശപ്പോരില്‍ വിജയം രാജസ്ഥാന് റോയല്‍സിനൊപ്പം. 224 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് കൊല്‍ക്കത്തയ്ക്ക് മുന്നില്‍ പതറിയിരുന്നു. മുന്‍നിര ബാറ്റര്‍മാരുള്‍പ്പെടെ ക്രീസ് വിട്ടപ്പോള്‍ ജോസ് ബട്ലറിന്റെ ഒറ്റയാന് പോരാട്ടമാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. 60 പന്തുകളില്‍ ഔട്ടാകാതെ 107 റണ്‍സാണ് താരം അടിച്ചു കൂട്ടിയത്.
നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന് വിജയലക്ഷ്യം കണ്ടത്. സുനില്‍ നരെയ്ന്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ കൊല്‍ക്കത്തയ്ക്കായി രണ്ടുവിക്കറ്റുകള്‍ വീതം വീഴ്ത്തി. ഈഡന് ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊല്‍ക്കത്തയ്ക്ക് സുനില്‍ നരെയ്ന്റെ (56 പന്തില്‍ 109) ഇന്നിംഗ്സാണ് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. രാജസ്ഥാന് വേണ്ടി ആവേഷ് ഖാന് രണ്ട് വിക്കറ്റ് വീഴ്ത്തി.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: ഫിലിപ്പ് സാള്‍ട്ട്, സുനില്‍ നരെയ്ന്, അംഗ്കൃഷ് രഘുവംശി, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), വെങ്കിടേഷ് അയ്യര്‍, റിങ്കു സിംഗ്, ആന്ദ്രെ റസല്‍, രമണ്‍ദീപ് സിംഗ്, മിച്ചല്‍ സ്റ്റാര്‍ക്ക്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ.
രാജസ്ഥാന് റോയല്‍സ്: യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ് (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ധ്രുവ് ജൂറല്‍, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, റോവ്മാന്‍ പവല്‍, രവിചന്ദ്രന്‍ അശ്വിന്, ട്രെന്റ് ബോള്‍ട്ട്, അവേഷ് ഖാന്, കുല്‍ദീപ് സെന്‍, യുസ്വേന്ദ്ര ചാഹല്‍.