CMDRF

ഐപിഎല്ലില്‍ തുടര്‍ച്ചയായ നാലാം വിജയം നേടി രാജസ്ഥാന്‍ റോയല്‍സ്

ഐപിഎല്ലില്‍ തുടര്‍ച്ചയായ നാലാം വിജയം നേടി രാജസ്ഥാന്‍ റോയല്‍സ്
ഐപിഎല്ലില്‍ തുടര്‍ച്ചയായ നാലാം വിജയം നേടി രാജസ്ഥാന്‍ റോയല്‍സ്

ജയ്പൂര്‍: ഐപിഎല്ലില്‍ തുടര്‍ച്ചയായ നാലാം വിജയം നേടി രാജസ്ഥാന്‍ റോയല്‍സ്. ജോസ് ബട്‌ലറിന്റെ സെഞ്ച്വറി മത്സര വിജയത്തില്‍ നിര്‍ണായകമായി. വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുണ്ടായിട്ടും തനിക്ക് ഇപ്പോഴും ഗ്രൗണ്ടില്‍ ഭയവും സമ്മര്‍ദ്ദവുമുണ്ടെന്ന് പറയുകയാണ് ജോസ് ബട്‌ലര്‍.

രാജസ്ഥാന്‍ റോയല്‍സിന്റെ വിജയത്തില്‍ താന്‍ സന്തോഷിക്കുന്നു. ഭാഗ്യം കൂടെ ഉണ്ടായിരുന്നതുകൊണ്ടാണ് തനിക്ക് സെഞ്ച്വറി നേടാന്‍ കഴിഞ്ഞത്. ഏറെക്കാലമായി താന്‍ ക്രിക്കറ്റ് കളിക്കുന്നു. എങ്കിലും തനിക്ക് ഇപ്പോഴും ഭയവും സമ്മര്‍ദ്ദവുമുണ്ട്. മികച്ച പ്രകടനത്തിനായി താന്‍ കഠിനാദ്ധ്വാനം ചെയ്യും. ചിലപ്പോഴൊക്കെ മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്നു. എന്നാല്‍ ചിലപ്പോള്‍ പരാജയപ്പെടും. ഈ സമയത്ത് തിരിച്ചുവരവിന് കഴിയുമെന്ന് സ്വന്തം മനസിനെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ടെന്നും ബട്‌ലര്‍ കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ രണ്ട് സെഞ്ച്വറികളാണ് പിറന്നത്. റോയല്‍ ചലഞ്ചേഴ്‌സിനായി വിരാട് കോഹ്ലിയും സെഞ്ച്വറി നേടി. 72 പന്തില്‍ 113 റണ്‍സുമായി പുറത്താകാതെ നിന്ന കോഹ്ലിയുടെ കരുത്തിലാണ് റോയല്‍ ചലഞ്ചേഴ്‌സ് മികച്ച സ്‌കോറിലേക്ക് എത്തിയത്.

Top