CMDRF

പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെ വിമർശിച്ച് രാജീവ് ചന്ദ്രശേഖർ

വയനാട്ടിൽ രാഹുൽ എന്ത് ചെയ്തു എന്നതാണ് തെര‍ഞ്ഞെടുപ്പിലെ വിഷയം.

പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെ വിമർശിച്ച് രാജീവ് ചന്ദ്രശേഖർ
പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെ വിമർശിച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: വയനാട്ടിലെ പ്രിയങ്ക ​ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം കോൺ​ഗ്രസ് വീണ്ടും വീണ്ടും ​ഗാന്ധി കുടുംബത്തിന് ചുറ്റും കറങ്ങുന്നുവെന്നതിന് തെളിവാണെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. വയനാട്ടിൽ രാഹുൽ എന്ത് ചെയ്തു എന്നതാണ് തെര‍ഞ്ഞെടുപ്പിലെ വിഷയം. യുപിയിൽ മത്സരിക്കുന്നുവെന്ന് പറയാതെ രാഹുൽ വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു, അവ‍ർ രാഹുലിനെയും പ്രിയങ്കയേക്കാളും മികച്ചവരെ അർഹിക്കുന്നു. എവിടെ സേഫ് സീറ്റുണ്ടോ, അവിടെയെല്ലാം ​ഗാന്ധി കുടുംബം സ്ഥാനാർത്ഥിയാകുമെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.

Top