തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ വികസന പ്രവര്‍ത്തനത്തിന് വേണ്ടിയുള്ള വിഷന്‍ ഡോക്യുമെന്റ് ഉടന്‍ പുറത്തിറക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. വികസനം മുന്‍ നിര്‍ത്തിമാത്രമാണ് വോട്ടഭ്യര്‍ത്ഥിക്കുന്നത്. അഴിമതിക്കാരായ ഡി.കെ.ശിവകുമാറിന്റെ സര്‍ട്ടിഫിക്കറ്റ് തനിക്കാവശ്യമില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വിലകുറഞ്ഞ വാദപ്രതിവാദങ്ങള്‍ക്കില്ലെന്നും വികസനം മാത്രമാണ് തെരഞ്ഞെടുപ്പ് പ്രചാരണമെന്നും ആവര്‍ത്തിച്ചാണ് എന്‍ഡിഎ തിരുവനന്തപുരത്ത് വോട്ട് തേടുന്നത്.
സമഗ്രമേഖലകളിലും വികസന സംവാദങ്ങള്‍. തീരദേശ വികസനത്തിന് പ്രത്യേക പദ്ധതി. വീട് കുടിവെള്ളം നൈപുണ്യ വികസനും എന്ന് തുടങ്ങി ഐടി വികസനവും വിനോദ സഞ്ചാര മേഖലയില്‍ തലസ്ഥാനത്തിന്റെ സാധ്യതകളും പറഞ്ഞാണ് അതാത് മേഖലകളില്‍ സ്ഥാനാര്‍ത്ഥി പര്യടനം. ഭരണത്തിലില്ലായ്മ വികസനത്തിന് പൊതുവെ തിരിച്ചടിയാണെന്ന മറുവാദം ഉന്നയിക്കുകയാണ് കോണ്‍ഗ്രസ്. പതിനഞ്ച് വര്‍ഷം എന്ത് ചെയ്‌തെന്ന ചോദ്യത്തിന് വികസന രേഖ പ്രസിദ്ധീകരിച്ചാണ് ശശി തരൂരിന്റെ മറുപടി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണ വികസന നേട്ടങ്ങള്‍ കേന്ദ്രീകരിച്ചാണ് പന്ന്യന്‍ രവീന്ദ്രന്‍ വോട്ടര്‍മാരിലേക്ക് എത്തുന്നത്.