നീണ്ട ഇടവേളക്ക് ശേഷം മണിരത്നവും രജനികാന്തും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്. രജിനികാന്തിന്റെ പിറന്നാൾ ദിനമായ ഡിസംബർ 12-ാം തീയതി ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 1991 ൽ പുറത്തിറങ്ങിയ ദളപതിയായിരുന്നു ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം.
മഹാഭാരതത്തിലെ കർണ്ണ-ദുര്യോധന സൗഹൃദത്തെ ആസ്പദമാക്കി ഒരുങ്ങിയ സിനിമയിൽ സൂര്യ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിച്ചത്. മമ്മൂട്ടിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അംരീഷ് പുരി, ശോഭന, ഗീത, അരവിന്ദ് സ്വാമി, ഭാനുപ്രിയ തുടങ്ങിയവരായിരുന്നു മറ്റു താരങ്ങൾ. ഇളയരാജയായിരുന്നു സംഗീതം ഒരുക്കിയത്. ചിത്രത്തിലെ ഗാനങ്ങൾ ഇന്നും ജനങ്ങൾക്കിടയിൽ സൂപ്പർ ഹിറ്റാണ്. ഇളയരാജയായിരുന്നു സിനിമയ്ക്ക് സംഗീതം ഒരുക്കിയത്.
Also Read: അശോകൻ ചരുവിലിന് 48-ാമത് വയലാര്‍ പുരസ്‌കാരം
കമൽ ഹാസൻ നായകനായെത്തുന്ന തഗ് ലൈഫിന്റെ പണിപ്പുരയിലാണ് മണിരത്നമിപ്പോൾ. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ചിമ്പു, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.