CMDRF

ചിത്രീകരണം ആരംഭിച്ച് രജനികാന്ത് ചിത്രം ‘കൂലി’

ചിത്രീകരണം ആരംഭിച്ച് രജനികാന്ത് ചിത്രം ‘കൂലി’
ചിത്രീകരണം ആരംഭിച്ച് രജനികാന്ത് ചിത്രം ‘കൂലി’

ലോകേഷ് കനകരാജ് ചിത്രം ‘കൂലി’യുടെ ചിത്രീകരണം ആരംഭിച്ചു. ഹൈദരാബാദിലാണ് ഷൂട്ട് ആരംഭിച്ചിരിക്കുന്നത്. ചിത്രീകരണം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ പുതിയ പോസ്റ്ററും പങ്കുവെച്ചിരുന്നു. ‘കൂലി’ ചിത്രീകരണത്തിനായി നിര്‍മ്മാതാക്കള്‍ ഹൈദരാബാദില്‍ വമ്പന്‍ സെറ്റാണ് ഒരുക്കിയിരിക്കുന്നത്. സൂപ്പര്‍സ്റ്റാറിനൊപ്പം ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നതിനായി ശ്രുതി ഹാസനും ഉണ്ട്. താരം തന്നെയാണ് കൂലിയിലെ ആദ്യ ദിനം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചത്. സ്വര്‍ണ്ണക്കടത്ത് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഒരു ആക്ഷന്‍ ഡ്രാമയാണ് ‘കൂലി’. സിനിമയില്‍ രജനികാന്ത് ഇരട്ട വേഷത്തിലാണ് എത്തുക എന്നാണ് റിപ്പോര്‍ട്ട്.

അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛാാഗ്രഹണം നിര്‍വഹിക്കുന്നത് ഗിരീഷ് ഗംഗാധരനാണ്. ലോകേഷിന്റെ തന്നെ സംവിധാനത്തിലൊരുങ്ങിയ വിക്രം എന്ന് കമല്‍ഹാസന്‍ ചിത്രത്തിനും ഛായാഗ്രഹണം നിര്‍വഹിച്ചത് ഗിരീഷ് ആയിരുന്നു. കൂലിയില്‍ രജനികാന്തിനൊപ്പം സത്യരാജും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിര്‍മ്മാണം. ലിയോയുടെ വന്‍ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Top